കോതമംഗലം : റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ഓഫീസ് അറ്റൻഡന്റ് വിഭാഗം ജീവനക്കാർ പ്രമോഷനുവേണ്ടി 15 മുതൽ 20 വർഷക്കാലത്തിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഈ കാലയളവിനുള്ളിൽ പ്രമോഷൻ ലഭിക്കാതെ ജോലിയിൽ പ്രവേശിച്ച തസ്തികയിൽ തന്നെ നിരവധി ജീവനക്കാർ വിരമിക്കേണ്ടുന്ന സാഹചര്യം ആണുള്ളത്. റവന്യൂ വകുപ്പിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് /ഓഫീസ് അറ്റൻഡ് വിഭാഗം ജീവനക്കാരുടെ പ്രമോഷൻ ക്വോട്ട 25 ശതമാനമായി ഉയർത്തണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ കോതമംഗലം താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
കെ. ആർ. ഡി. എസ്. എ താലൂക്ക് പ്രസിഡൻറ് രജനി രാജ് വി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് എസ്.കെ.എം. ബഷീർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുഭാഷ് മാത്യു സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ശ്രീജേഷ് കെ കെ ,ജില്ലാ ട്രഷറർ ബിജു ചന്ദ്രൻ , ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ സുരേന്ദ്രൻ, കെ കെ കബീർ , ജോയിൻറ് കൗൺസിൽ താലൂക്ക് പ്രസിഡൻറ് ചിത്ര വി കെ എന്നിവർ പ്രസംഗിച്ചു. ജെറിൻ പി ജോർജ് സ്വാഗതവും അബ്ദുൽ റസാക്ക് വിപി നന്ദിയും പറഞ്ഞു. ഭാരവാഹികളായി രജനി രാജ് വി (പ്രസിഡൻ്റ്), അബ്ദുൾ റസാക്ക് വി.പി, ബൈജു കെ എൻ (വൈസ് പ്രസിഡന്റുമാർ) ജെറിൻ പി ജോർജ് (സെക്രട്ടറി ), റോഹൻ സാബു, ഐഷ എം.എം ( ജോയിൻറ് സെക്രട്ടറിമാർ) അസ്ഹൽ മുഹമ്മദ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
