വാരപ്പെട്ടി: ഗ്രാമപഞ്ചായത്തിൽ ശീതകാല പച്ചക്കറി തൈകൾ ഉൾപ്പെടെയുള്ള പച്ചക്കറി തൈകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിതരണ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി മുഖ്യാ പ്രഭാഷണം നടത്തി.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം എസ് ബെന്നി, കെഎം സയ്യിദ് വാർഡ് മെമ്പർ പി പി കുട്ടൻ, കെ കെ ഹുസൈൻ കൃഷി ഉദ്യോഗസ്ഥരായ സൗമ്യ സണ്ണി, കൃഷി അസിസ്റ്റൻ്റ്
ഉനൈസ് പി ഇ തുടങ്ങിയവർ പ്രസംഗിച്ചു .
