കോതമംഗലം : കോതമംഗലം പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിയിലേക്ക് എത്തുന്ന കാൽനട തീർത്ഥാടകർക്കായി കോതമംഗലം നിവാസികളുടെ നേതൃത്വത്തിൽ കോതമംഗലംമാർ ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു. തുടർച്ചയായ 14-)0 വർഷമാണ് മാതൃകാപരമായ ഉദ്യമം നടക്കുന്നത്. നേർച്ച കഞ്ഞിയുടെ വെഞ്ചിരിപ്പ് കർമ്മം കോതമംഗലം സെന്റ് ജോർജ്
കത്തീഡ്രൽ വികാരി ഫാ.മാത്യു കൊച്ചുപുരയ്ക്കൽ നിർവഹിച്ചു.ആന്റണി ജോൺ എംഎൽഎ നേർച്ച കഞ്ഞി വിതരണോദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ കൗൺസിലർമാരായ ഷിബു കുര്യാക്കോസ്, സിബി സ്കറിയ, ഭാനുമതി രാജു,എൽദോസ് പോൾ എന്നിവർ സംസാരിച്ചു.
