പല്ലാരിമംഗലം: ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ഗവർമെന്റ് ഹോമിയോ ആശുപത്രിയുടേയും യോഗഹാളിന്റേയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ റിയാസ് തുരുത്തേൽ, സീനത്ത് മൈതീൻ, എ എ രമണൻ, മെഡിക്കൽ ഓഫീസർ ഡോ. ജെസ്സി തോമസ്, എം എം ബക്കർ എന്നിവർ സംസാരിച്ചു.
