കുട്ടമ്പുഴ : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന കേരളോത്സവം ഈ വര്‍ഷവും വിപുലമായി 2025 ഒക്ടോബര്‍ മാസം 10, 11, 12 തീയതികളില്‍ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ആയതുമായി ബന്ധപ്പെട്ട് സംഘാടക സമിതി യോഗം 26.09.2025 തീയതിയില്‍ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് കോണ്‍ഫറൻസ് ഹാളില്‍ വച്ച് നടത്തി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. സിബി കെ എ, മെമ്പര്‍മാരായ ശ്രീ. ജോഷി പൊട്ടയ്ക്കല്‍, ബിനേഷ് നാരായണന്‍, ശ്രീമതി. മേരി കുര്യാക്കോസ്, ആലീസ് സിബി, ശ്രീജ ബിജു, ഡെയ്സി ജോയി, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി,അനീഷ് കുമാർ, പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളുടെ പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു
