Connect with us

Hi, what are you looking for?

NEWS

ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് കൊടിയേറി

 

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 340-ാം മത് ഓർമ്മപ്പെരുന്നാളിന് ആയിരക്കണക്കിന് ഭക്തജനങ്ങളെ സാക്ഷിയായി വികാരി ഫാ.ജോസ് മാത്യു തച്ചേത്തുകുടി കൊടിയുയർത്തി.
പരിശുദ്ധ ബാവായുടെ പാദ സ്പർശനത്താൽ അനുഗ്രഹീതമായ ചക്കാലക്കുടി ചാപ്പലിൽ നിന്ന് പ്രദക്ഷണമായി പള്ളിയിൽ എത്തിച്ചേർന്ന് ധൂപ പ്രാർത്ഥനയ്ക്ക് ശേഷമാണ് കൊടിയുയർത്തിയത്. പ്രാർത്ഥനയ്ക്ക് മേഖല മെത്രാപ്പോലീത്ത അഭി. ഏലിയാസ് മോർ യൂലിയോസ് തിരുമേനി പ്രധാന കാർമികത്വം വഹിച്ചു. സഹവികാരിമാരായ ഫാ. സാജു ജോർജ്, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. നിയോൺ പൗലോസ്, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്റ്റിമാരായ കെ. കെ. ജോസഫ്, എബി ചേലാട്ട്, വർക്കിങ് കമ്മിറ്റിയ ഗംങ്ങൾ, മാനേജിംഗ് കമ്മിറ്റിയംങ്ങൾ എന്നിവർ നേതൃത്വം നൽകി. സഭയിലെ ബഹുമാനപ്പെട്ട അനേകം വൈദീകർ, കോതമംഗലം MLA ശ്രീ. ആന്റണി ജോൺ, പെരുമ്പാവൂർ MLA അഡ്വ. എൽദോസ് കുന്നപ്പിള്ളി, മുവാറ്റുപുഴ MLA അഡ്വ. മാത്യു കുഴൽനാടൻ, മുൻ മന്ത്രി TU കുരുവിള, വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ K. A. നൗഷാദ്, ഷിബു തെക്കും പുറം, ഷമീർ പനയ്ക്കൻ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഗവർമെന്റിന്റെ വിവി ധ വകുപ്പുകളുടെ പ്രതിനിധികൾ,
ജന പ്രതിനിധികൾ, മറ്റ് രാഷ്ട്രീയ സാമൂഹിക നേതാക്കൾ സന്നിഹിതരായിരുന്നു.
കൊടി ഉയർത്തലിനു ശേഷം കരിങ്ങാച്ചിറ ദൈവാലയത്തിൽനിന്നും പ്രത്യേകം തയ്യാറാക്കി കൊണ്ടുവന്ന തമുക്ക് നേർച്ച ഭക്തജനങ്ങൾക്കായി നൽകി. ബാവ കോതമംഗലത് എത്തി ചേർന്നപ്പോൾ ബാവയെ കണ്ട് അനുഗ്രഹം പ്രാപിക്കാനായി കരിങ്ങാച്ചിറയിൽ നിന്നും വന്ന വിശ്വാസികൾ കൊണ്ടു വന്ന പലഹാരത്തിന്റെ അനുസ്മരണയിൽ ആണ് തമുക്ക് നേർച്ച നൽകുന്നത്. കരിങ്ങാച്ചിറയിൽ നിന്നും വികാരിമാരായ ഫാ. ടിജോ മർക്കോസ് ഫാ. റിജോ ജോർജ് ഫാ. ബേസിൽ ഷാജു, ട്രസ്റ്റിമാർ, അൽമായ വൈസ് പ്രസിഡണ്ട്, സംഘടന ഭാരവാഹികളും എത്തിച്ചേർന്നു.
യൽദോ ബാവ കാലം ചെയ്ത സമയത്ത് സ്വയം പ്രകാശം പരത്തിയ കൽക്കുരിശിലെ പെരുന്നാൾ ഇന്ന് (26/9/25) നടത്തപ്പെടും. വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് സിംഹാസന പള്ളികളുടെ മെത്രാ പ്പോലീത്തയ അഭി. ഗീവറുഗീസ് മോർ അത്താനാസിയോസ് തിരുമേനി പ്രധാന കാർമികത്വം വഹിക്കും. ഉച്ച കഴിഞ്ഞ് 3 മണിക്ക് പെരുന്നാൾ കച്ചവടത്തിനുള്ള സ്റ്റാൾ ലേലം ഉണ്ടായിരിക്കുന്നതാണ്.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ വികസന സദസ് കോതമംഗലം സെൻ്റ് തോമസ് ഹാളിൽ വച്ച് നടന്നു.വികസന സദസ്സിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടോമി അബ്രഹാം...

NEWS

കോതമംഗലം: വിദ്യാഭാസ വിചക്ഷണനും , സാംസ്ക്കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ അതികായനുമായ ഷെവലിയാർ പ്രൊഫ. ബേബി എം വർഗീസിന്റെ എൺപതാം പിറന്നാൾ ആഘോഷം പുതുപ്പാടി മരിയൻ മാനേജ്മെന്റ് സ്റ്റഡീസിൽ വച്ച് നടന്നു. അഞ്ചര...

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പുതുതായി നിർമ്മിച്ച ഫെൻസിങ്ങ് നാടിന് സമർപ്പിച്ചു. 36 ലക്ഷം രൂപ ചിലവഴിച്ചാണ് 11 കിലോമീറ്റർ ദൂരത്തിൽ ഫെൻസിങ് നിർമിച്ചത്.മുൻകാലങ്ങളിൽ ഇഞ്ചത്തൊട്ടി മേഖലയിൽ...

NEWS

കോതമംഗലം: ഒക്ടോബർ 16, 17 തീയതികളിൽ ആയി പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കോതമംഗലം സബ് ജില്ല ശാസ്ത്രമേള സമാപിച്ചു.1086 പോയിന്റ് നേടി സെന്റ് അഗസ്റ്റിൻസ് ഗേൾസ്...

NEWS

കോതമംഗലം:പ്ലസ് ടു വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസവകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെൽ ഉപരിപഠനസാധ്യതകളിലേക്ക് വെളിച്ചം വീശുന്ന കോതമംഗലം വിദ്യാഭാസജില്ലയുടെ ഹയർ സ്റ്റഡി എക്സ്പോ മിനി ദിശ എക്സ്പോ...

NEWS

കോതമംഗലം:  കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറയിൽ തേനീച്ചകളുടെ ആക്രമണം; ബൈക്ക് യാത്രികനും, മൂന്ന് പശുക്കൾക്കും വൻ തേനീച്ചകളുടെ ആക്രമണത്തിൽ പരിക്കേറ്റു.മുട്ടത്തുപാറ സ്വദേശി സാബുവിൻ്റെ മൂന്ന് പശുക്കളുടെ നേരെ ഇന്ന് രാവിലെയാണ് വൻതേ നീച്ചകളുടെ ആക്രമണമുണ്ടായത്....

NEWS

കോതമംഗലം: മാമലക്കണ്ടത്ത് കൊയ്നിപ്പാറ മലയിൽ നിന്ന് പാറക്കല്ല് താഴേക്ക് പതിച്ച് കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ട് സ്ത്രീകൾക്ക് പരിക്ക്. രാവിലെ 9 മണിയോടെയാണ് സംഭവം. മാമലക്കണ്ടം, കൊയ് നിപ്പാറ സ്വദേശികളായ രമണി,...

NEWS

കോതമംഗലം:ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് 2.34 കോടി രൂപ ചെലവഴിച്ച് കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ നിർമ്മിച്ച ആധുനീക ബസ് ടെർമിനൽ( ഹരിത ടെർമിനൽ )ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്...

NEWS

പല്ലാരിമംഗലം: പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുലിക്കുന്നേപ്പടി മൃഗാശുപത്രിയുടെ ഉദ്ഘാടനവും ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽനൽകുന്ന കാലിത്തീറ്റയുടെ വിതരണവും ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡൻ്റ്...

NEWS

കോതമംഗലം :കീരംപാറ – ഭൂതത്താൻകെട്ട് റോഡ് നവീകരണം പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച്...

NEWS

കോതമംഗലം: നവീകരണം പൂർത്തിയാക്കിയ ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പത് വർഷക്കാലം പശ്ചാത്തല വികസന രംഗത്ത് കോതമംഗലം നിയോജക മണ്ഡലത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത് എന്ന് പൊതുമരാമത്ത് വകുപ്പ്...

NEWS

കോതമംഗലം :എറണാകുളം റവന്യൂ ജില്ലാ കായിക മേള സമാപിച്ചു. സമാപന സമ്മേളന ഉദ്ഘടനവും സമ്മാന ദാനവും ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി...

error: Content is protected !!