Connect with us

Hi, what are you looking for?

NEWS

ജീവിതോത്സവം 2025 ജില്ലാ തല ഉദ്ഘാടനം കോതമംഗലത്ത് 

കോതമംഗലം : കൗമാരക്കാരായ ഹയർ സെക്കൻഡറി വിദ്യാർത്ഥി കളുടെ സർഗ്ഗശേഷിയും ഊർജവും അഭിലഷണീയമായ പുതുവഴികളിലൂടെ ചിട്ടയോടെ പ്രസരിപ്പിച്ച് ആധുനിക ജനാധിപത്യ സമൂഹങ്ങൾക്ക് അനുഗുണമാം വിധം അവരുടെ വ്യക്തിത്വം സമഗ്രമായി സ്ഫുടം ചെയ്തെടുക്കാൻ ലക്ഷ്യമിട്ട് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന പദ്ധതി ജീവിതോത്സവം 2025 ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

സ്കൂൾ മാനേജർ ബാബു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ അഭിലാഷ് ടി.പി മുഖ്യപ്രഭാഷണം നടത്തി. എൻ എസ് എസ് ദിനസന്ദേശം മുനിസിപ്പൽ ചെയർപേഴ്സൺ സിന്ധു ഗണേഷനും, ജീവിതോത്സവം പദ്ധതി വിശദീകരണം ക്ലസ്റ്റർ കൺവീനർ
ജിബി പൗലോസും നടത്തി.എച്ച് എം ബിന്ദു വർഗീസ് ,പി ടി എ പ്രസിഡന്റ് സനീഷ് എ.എസ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ ഫാ. പൗലോസ് പി.ഒ സ്വാഗതവും,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രീതി എൻ കുര്യാക്കോസ് നന്ദിയും രേഖപ്പെടുത്തി.കൗമാരത്തിലെ സഹജമായ അനഭിലഷണീയ ആകർഷകവും പ്രവണതകൾ പരിവർത്തനോന്മുഖവുമായ പരിഹരിക്കുന്നതിന് പ്രവർത്തനാധിഷ്ഠിതവും 21 ദിന ചലഞ്ചുകളാണ് ജീവിതോത്സവം 2025 ൻറെ ഭാഗമായി സംഘടിപ്പിക്കുന്നത്.

You May Also Like

error: Content is protected !!