കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 2.5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ആധുനിക ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകൾ കൈമാറി. കുത്തുകുഴി സർവീസ് സഹകരണ ബാങ്കാണ് ബസ് ടെർമിനലിലെ കോൺഫറൻസ് ഹാളിലേക്ക് ആവശ്യമായിട്ടുള്ള ഫർണിച്ചറുകൾ കൈമാറിയത്. കെഎസ്ആർടിസിയിൽ വച്ച് നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ ഫർണിച്ചറുകൾ ഏറ്റുവാങ്ങി. കുത്തുകുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ വർഗീസ്,ഭരണ സമിതി അംഗങ്ങളായ ജോസ് പുല്ലൻ, സി എസ് രാജു,വി റ്റി ഹരിഹരൻ,എ ടി ഒ നിജാമുദീൻ ജെ ,ജി സി ഐ അനസ് മുഹമ്മദ്, സൂപ്രണ്ട് ബിജി ജോസ്, കെ എസ് ആർ ടി സി അസിസ്റ്റന്റ് ഷാഹിദ പി പി, സ്പെഷ്യൽ അസിസ്റ്റന്റ് പ്രീറ്റ്സി പോൾ,എം കെ പ്രസന്നൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
