കോതമംഗലം:മെഡിക്കല്‍ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ല കമ്മറ്റിയുടെ നേത്രത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.പ്രതിഷേധ മാര്‍ച്ച് ആശുപത്രിക്ക് മുന്നില്‍ പോലീസ് തടയാന്‍ ശ്രമിച്ചു.പോലീസ് പ്രവര്‍ത്തകരെ പ്രതിരോധിക്കുന്നതിനിടയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉണ്ടായ ഉന്തിലും തള്ളിലും ബി.ജെ.പി. കോട്ടപ്പടി പഞ്ചായത്ത് സെക്രട്ടറി റീനാലാജുവിന് പോലീസിന്റെ ലാത്തിയടിയേറ്റ് കൈക്ക് പരിക്കേറ്റു.
ബി.ജെ.പി. എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് ന്റെ അധ്യക്ഷതയില്‍, നടന്ന പ്രതിഷേധ മാര്‍ച്ച് ബി .ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: ജെ. പ്രമീളാ ദേവി ഉത്ഘാടനം ചെയ്തു. നമ്പര്‍ 1 കേരളത്തിലെ മുഖ്യമന്ത്രി ചികിത്സ തേടി അമേരിക്കയിലേക്ക് ഇടക്കിടക്ക് പോകുന്നതിന്റെ കാരണം ജനങ്ങ ളോട് വിശദീകരിക്കാന്‍ മുഖ്യ മന്ത്രി തയ്യാറാവണമെന്ന് ഡോ: ജെ. പ്രമീളാ ദേവി ആവശ്യപ്പെട്ടു. കേരളത്തിലെ മെഡിക്കല്‍ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയുടെയും കെട്ടുകാര്യസ്ഥതയുടെയും കാര്യങ്ങള്‍ മറച്ചു വെച്ചു കൊണ്ടാണ് ഇടതുപക്ഷ ഗവണ്‍മെന്റ് പ്രചരണം നടത്തി വന്നിരുന്നതെന്നും അതാണ് ചീട്ടുകൊട്ടാരം പോലെ കേരളത്തില്‍ തകര്‍ന്നു വീണതെന്നും അധ്യക്ഷ പ്രസംഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.പി. സജീവ് പറഞ്ഞു. സമരത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇ.റ്റി. നടരാജന്‍ സ്വാഗതം പറഞ്ഞു സംസ്ഥാന കൗണ്‍സില്‍ അംഗം എം.എന്‍. മധു ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ: സൂരജ് ജോണ്‍ മലയില്‍ അരുണ്‍ പി. മോഹന്‍ മണ്ഡലം പ്രസിഡന്റ് മരായ കെ.ചന്ദ്രന്‍, വിനുകുമാര്‍, അരുണ്‍ മാമലശ്ശേരി, അരുണ്‍ നെല്ലിമറ്റം, അരുണ്‍ കോലഞ്ചേരി , കെ.എസ് അഭിലാഷ്, റ്റി.കെ. പ്രശാന്ത്, സിന്ധു പ്രവീണ്‍ ജില്ലാ ട്രഷറാര്‍ അനില്‍ ഞാളുമഠം എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിഷേധ മാര്‍ച്ചിന് ഉണ്ണികൃഷ്ണന്‍ മാങ്ങോട് നന്ദി രേഖപ്പെടുത്തി
