Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴയേയും വടാട്ടുപാറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങിയ വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടമ്പുഴയേയും വടാട്ടുപാറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം എന്ന ആവശ്യം ജനങ്ങൾ ഉന്നയിക്കുവാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും സർക്കാർ നാളിതുവരെ സർക്കാരും അധികാരികളും കണ്ണ് തുറക്കാത്തതിനാൽ വടാട്ടുപാറ നിവാസികളുടെ പാലം എന്ന ആവശ്യം നീണ്ടു പോവുകയായിരുന്നു.
1980-85 കാലഘട്ടത്തിൽ പൂയംകുട്ടി ഇലക്ട്രിക് സിറ്റി പ്രോജക്ടിൽ ഉൾപെടുത്തി കൊണ്ട് കുട്ടമ്പുഴയ്ക്ക് സമീപം ഇടമലയാറും കണ്ടൻപാറ പുഴയും തമ്മിൽ സംഗമിക്കുന്ന ആനക്കയം കേന്ദ്രികരിച്ച് പാലം പണിയുന്നതിന് KSEB നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ പൂയംകുട്ടി പ്രോജക്ടിന് കേന്ദ്ര ഗവൺമെൻ്റ് അനുമതി നിക്ഷേധിച്ചതോടെ പാലം പണിയും നിലച്ചു.

16/08/2009-ാം തിയതിയിലെ go(Ms) No.52 /2009 /PWD ഉത്തരവ് പ്രകാരം നെടുമ്പാശ്ശേരി – കൊഡൈക്കനാൽ സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായി ഭൂതാത്താൻകെട്ട് – വടാട്ടുപാറ – പലവൻപടി – ആനക്കയം – കുട്ടുമ്പുഴ റോഡ് PWD ഏറ്റെടുക്കുകയുണ്ടായി.
ഇതിൻ്റെ ഭാഗമായി ആനക്കയത്ത് PWD യുടെ നേതൃത്വത്തിൽ പാലം പണിയുവാൻ നടപടികൾ ആരംഭിക്കുകയും സംസ്ഥാന ബഡ്ജറ്റിൽ ഭരണാനുമതി ഇല്ലാത്ത ഹെഡിൽ 100 രൂപ ടോക്കൺ അഡ്വാൻസ് ആയി ഉൾപെടുത്തുകയും 12 കോടി രൂപ അടങ്കൽ തുക വരുന്ന എസ്റ്റിമേറ്റ് എടുക്കുകയും ചെയ്തിരുന്നു.
ആനക്കയത്ത് പാലം പണിയുന്നതിൻ്റെ ഭാഗമായി വടാട്ടുപാറ – കുട്ടമ്പുഴ റോഡിൽ ആനക്കയം ഭാഗത്ത് അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിൻ്റെ ഭാഗമായി ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റിൻ്റെ 36 സെൻ്റ് സ്ഥലം ഏറ്റെടുക്കേണ്ടത് ഉണ്ടായിരുന്നു. പാലം പണിയ്ക്ക് വേണ്ടി ഈ 36 സെൻ്റ് സ്ഥലം ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റ് PWD യ്ക്ക് വിട്ടുകൊടുക്കാത്ത മൂലമാണ് പാലം പണി നടക്കാതെ വന്നിട്ടുള്ളത്.

ആനക്കയത്ത് ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റിൻ്റെ ശക്തമായ എതിർപ്പിനെ തുടർന്നും സ്ഥലം വിട്ടു കിട്ടാത്ത സാഹചര്യത്തിൽ ആണ് കുട്ടമ്പുഴ ബംഗ്ലാവ് കടവ് കേന്ദ്രികരിച്ച് പാലം പണിയണം എന്ന ആവശ്യം ഉയർന്ന് വന്നത്. ഈ ആവശ്യം ഉന്നയിച്ച് 2016-2017 കാലഘട്ടത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് നിവേദങ്ങൾ സമർപ്പിച്ചതിനേ തുടർന്ന് PWD പാലത്തിൻ്റെ എസ്റ്റിമേറ്റ് എടുക്കുകയുണ്ടായി. കുട്ടമ്പുഴ ബംഗ്ലാവ് കടവ് ഭാഗത്ത് 180 മീറ്റർ നീളത്തിൽ പാലം പണിയുന്നതിന് 18 കോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇപ്പോൾ ഈ എസ്റ്റിമേറ്റ് തിരുത്തി 18 കോടിയിൽ നിന്നും 25 കോടി രൂപയാക്കി എസ്റ്റിമേറ്റ് തുക ഉയർത്തിയിട്ടുണ്ട്. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ ആകെ ജനസംഖ്യ 24,451- ആണ് അതിൽ 12,000-ത്തി പരം ജനങ്ങൾ താമസിക്കുന്നത് വടാട്ടുപാറ പ്രദേശത്താണ്.
വടാട്ടുപാറ നിവാസികൾക്ക് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ആസ്ഥാത്ത് എത്തി ചേരണമെങ്കിൽ രണ്ട് ബസുകൾ മാറി കയറി 30 KM ദൂരം യാത്ര ചെയ്താലേ കുട്ടമ്പുഴയിൽ ഉള്ള ഗ്രാമ പഞ്ചായത്ത് ആഫീസ്, വില്ലേജ് ആഫീസ്, പോലിസ്‌റ്റേഷൻ, കുടുംബാരോഗ്യ കേന്ദ്രം, ഹയർ സെക്കണ്ടറി സ്കൂൾ,മൃഗാശുപത്രി, ട്രൈബൽ ഓഫീസ്, ബാങ്ക് കൾ അടക്കമുള്ള സ്ഥാപനങ്ങളിൽ എത്തിചേരുവാൻ. കുട്ടമ്പുഴ ബംഗ്ലാവ് കടവ് ഭാഗത്ത് ഒരു പാലം ഉണ്ടായാൽ കേവലം 4.5KM ദൂരം സഞ്ചരിച്ചാൽ വടാട്ടുപാറ പ്രദേശത്തുള്ള ആയിരക്കണക്കിന് ജനങ്ങൾക്കും ഇടമലയാർ – താളുക്കണ്ടം ട്രൈബൽ നിവാസികൾക്കും വളരെയേറെ ഗുണപ്രഥമാകും.

ഇടമലയാർ – താളുംക്കണ്ടം ട്രൈബൽ നിവാസികൾക്ക് ഇപ്പോൾ കുട്ടമ്പുഴയിൽ എത്തി ചേരണമെങ്കിൽ 45 KM ദൂരം യാത്ര ചെയ്യണം മറിച്ച് കുട്ടമ്പുഴ ബംഗ്ലാവ് കടവിൽ പാലം തീർന്നാൽ 15 KM ദൂരം സഞ്ചരിച്ചാൽ കുട്ടമ്പുഴയിൽ എത്തിചേരുവാൻ കഴിയുന്നതാണ്.
2009 -ാംമാണ്ട് മുതൽ 2025 വരെ കഴിഞ്ഞ 17 വർഷമായിട്ട് ആനക്കയം & കുട്ടമ്പുഴ ബംഗ്ലാവ് കടവ് പാലം നിർമ്മാണത്തിനായി സർക്കാർ സംസ്ഥാന ബഡ്ജറ്റിൽ ഭരണാനുമതി ഇല്ലാത്ത ഹെഡിൽ വെറും നൂറ് രൂപ മാത്രമാണ് ഉൾകൊള്ളിച്ചു വരുന്നത് .
ഭരണാനുമതി ഉള്ള ഹെഡിൽ ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം രൂപ എങ്കിലും അനുവദിച്ചാലേ 25 കോടി രൂപ എസ്റ്റിമേറ്റുള്ള കുട്ടമ്പുഴ ബംഗ്ലാവ് കടവ് പാലത്തിന് അഡ്മിനിസ്ട്രേറ്റീവ് സാംഗ്ക്ഷൻ ലഭിക്കുകയുള്ളു. ഈ കാര്യത്തിൽ സ്ഥലം MLA യും സർക്കാരും ഒത്തു കളിക്കുകയാണ്. Agricultural (Forest Estate.) Department of  15/04/1970 -ാം തിയതിയിലെ go. (Ms) No. 171/70/Agricultural. നമ്പർ ഉത്തരവ് പ്രകാരമാണ് 1970-ാം മാണ്ടിൽ വടാട്ടുപാറയിൽ ജനങ്ങൾക്ക് കൃഷിയ്ക്കും സ്ഥിര താമസത്തിനുമായി സ്ഥലം സർക്കാർ പതിച്ചു നൽകിയത്. വടാട്ടുപാറയിലെ ജനങ്ങൾക്ക് കഴിഞ്ഞ 56 വർഷമായിട്ട് കുട്ടമ്പുഴ കണ്ടൻപാറ പുഴയ്ക്ക് കുറകെ പാലം ഇല്ലാത്തതിനാൽ വളരെയേറെ കഷ്ടപെടുകയാണ്.

കുട്ടമ്പുഴ ബംഗ്ലാവ് കടവ് ഭാഗത്ത് പാലം നിർമ്മിക്കുന്ന കാര്യത്തിൽ സർക്കാരും PWD യും വലിയ ഉദാസീനത കാട്ടിയ സാഹജര്യത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ ഹർജി ഫയൽ ചെയ്യുകയും ഇതിനെ തുടർന്ന് 2024 ജൂൺ 21-ാം തിയതി H.R.M.P നമ്പർ 6792/11/3/2023/Ekm നമ്പർ പ്രകാരം വളരെ അടിയന്തിരമായി പാലം പണിയണമെന്ന് കാണിച്ച് ഉത്തരവുകൾ ഉണ്ടാവുകയും ചെയ്തിട്ടുള്ളതാണ്.
മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവിനെ തുടർന്ന് PWD പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്ന സമയത്ത് മലയാറ്റൂർ ഫോറസ്റ്റ് അധികാരികൾ തടസങ്ങൾ ഉന്നയിച്ചു കൊണ്ട് രംഗത്ത് വന്നതിനെ തുടർന്ന് PWD പാലം പണിയുന്നതിനുള്ള നടപടികൾ നിർത്തിവെയ്ക്കുകയും ചെയ്തിട്ടുള്ളതാണ്.
ഇതിനെ തുടർന്ന് കോതമംഗലം MLA നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്തപ്പോൾ ഫോറസ്റ്റ് അധികാരികൾ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ വനം വകുപ്പ് മന്ത്രിയിൽ നിന്നും വളരെ തെറ്റായ വിവരങ്ങളാണ് ലഭിച്ചത്.
ഇതിനെ തുടർന്ന് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യുവാൻ കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി തീരുമാനിക്കുകയും ഹൈകോടതിയിൽ WP(Pil) 75/2025-ാംനമ്പരായി കേസ് ഫയൽ ചെയ്തിരിക്കുകയുമാണ്.

കുട്ടമ്പുഴ ബംഗ്ലാവ് കടവിൽ പാലം ഇല്ലാത്തതിനാൽ പഞ്ചായത്തിൻ്റെ ഇതര വാർഡുകളിൽ നിന്നുള്ളവർക്ക് വടാട്ടുപാറയിൽ എത്തി ചേരണമെങ്കിൽ 60 km അധിക ദൂരം സഞ്ചരിക്കണം. 2000-ാം മാണ്ട് വരെ വടാട്ടുപാറ പലവൻപടി വഴി കോതമംഗലത്ത് നിന്നും കുട്ടമ്പുഴയ്ക്ക് 5 പ്രൈവറ്റ് ബസുകൾ സർവ്വീസ് നടത്തിയിരുന്നു. തട്ടേക്കാട് കേന്ദ്രികരിച്ച് വലിയ ഫെറി സർവ്വീസ് വന്നതോടുകൂടി വടാട്ടുപാറ പലവൻപടി കൂടി ഉണ്ടായിരുന്ന ബസ് സർവ്വീസ് നിലയ്ക്കുകയായിരുന്നു. കുട്ടമ്പുഴ ബംഗ്ലാവ് കടവ് കേന്ദ്രികരിച്ച് എത്രയും വേഗത്തിൽ പാലം നിർമ്മിക്കണമെന്ന് കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു . കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി പ്രസിഡൻ്റ് ഷാജി പയ്യാനിക്കൽലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ. Px.പോൾ, KN.സത്യൻ, എൽദോസ് എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ.മാമലക്കണ്ടം എന്ന കൊച്ചഗ്രാമത്തിലെ ചെന്ദൻപളളി ശശി യുടെയും ലീലയുടെ മക്കാളായ വിനയൻ സി എസ് പ്രേനായർ , വിമൽ ഐഡിയയും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ സിനിമ ഉടൻ തിയേറ്റർകളിലേക്ക്. ഒരുപാട്...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

പൂയംകുട്ടി: മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽ പെട്ട ബിജുവിൻ്റെ(രാധാകൃഷ്ണൻ 35) മൃതദേഹം കണ്ടെത്തി. ആറാം ദിവസമാണ് കണ്ടെത്തിയത്. ഇന്ന് (30/06/2025) രാവിലെ പൂയംകുട്ടി ഭാഗത്ത് നിന്നും താഴേക്ക് ഒഴുകുന്ന...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

കോതമംഗലം : കോതമംഗലം വടാട്ടുപാറയിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വടാട്ടുപാറ എടത്തട്ടപ്പടി മാടവന സലീമിന്റെ വീട്ടിലെ കോഴിക്കൂടിനു സമീപത്ത് നിന്നുമാണ് വെള്ളിയാഴ്ച പുലർച്ചെ 4 മണി യോടെ പ്രശസ്ത പാമ്പ് പിടുത്ത...

NEWS

കോതമംഗലം: മണികണ്ഠന്‍ചാലില്‍ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെയും യുഡിഎഫിന്റെയും വര്‍ഷങ്ങളായുള്ള ആവശ്യത്തെ എംഎല്‍എയും സര്‍ക്കാരും അവഗണിച്ചതിന്റെ ഫലമാണ് ചപ്പാത്തില്‍നിന്ന് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ബിജുവിനെ കാണാതായതെന്ന് യുഡിഎഫ് ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം. മഴ പെയ്താല്‍...

NEWS

കോതമംഗലം: കനത്ത മഴയെതുടര്‍ന്ന് കുട്ടന്പുഴ പഞ്ചായത്ത് 15-ാം വാര്‍ഡ് നൂറേക്കറില്‍ വീടിന്റെ സംരക്ഷണ ഭിത്തി സമീപവാസികകളുടെ വീടുകള്‍ക്ക് സമീപത്തേക്ക് ഇടിഞ്ഞു വീണു. പയ്യപ്പിള്ളി ചിന്നമ്മ റാഫേലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് അയല്‍വാസികളായ പാറമേല്‍...

NEWS

കോതമംഗലം: മണികണ്ഠന്‍ചാല്‍ ചപ്പാത്തിലൂടെ നടന്നുനീങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ബിജുവിനായി പൂയംകുട്ടിപുഴയില്‍ രണ്ടാം ദിവസവും നടത്തിയ ഊര്‍ജ്ജിത തെരച്ചിലും വിഫലമായി.മണികണ്ഠന്‍ചാല്‍ വര്‍ക്കൂട്ടുമാവിള രാധാകൃഷ്ണനാണ് (ബിജു-37) ബുധനാഴ്ച രാവിലെ ആറരയോടെ ഒഴുക്കില്‍പെട്ടത്. സ്വകാര്യബസ് തൊഴിലാളിയായ ബിജു...

error: Content is protected !!