കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വിജ്ഞാനോത്സവവം സംഘടിപ്പിച്ചു .
വിജ്ഞാനോത്സവം
കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ ആൻറണി ജോൺ ഉദ്ഘാടനം ചെയ്തു .വിജ്ഞാനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിർവഹിച്ച ചടങ്ങ് ഓൺലൈനായി കാണിച്ചു . നിഷ ജോസ് ചെയർപേഴ്സൺ കെ എം മാണി സെൻറർ ഫോർ ബഡ്ജറ്റ് റിസർച്ച് മുഖ്യപ്രഭാഷണം നടത്തി .
മാനേജർ സുനിൽ ജോസഫ് സ്വാഗതം ആശംസിച്ചു .പ്രിൻസിപ്പൽ ഡോ. ജോസഫ് ടി മൂലയിൽ ,കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദ പള്ളി ട്രസ്റ്റി മാരായ ടി എം ജോർജ്, സിപി കുര്യാക്കോസ് ,സ്കൂൾ മാനേജർമാരായ അഡ്വ. ബിജി പി ഐസക് ,എം കെ വർഗീസ് കുട്ടി ,എൽദോ ജോസ് , പിടിഎ പ്രസിഡണ്ട് എൽദോ കെ കുര്യാക്കോസ്, വൈസ് പ്രിൻസിപ്പൽ ജിൻസി പി മാത്യൂസ് ,ഐക്യുഎസ്‌സി കോഡിനേറ്റർ ടിൻറു സ്കറിയ എന്നിവർ ആശംസകൾ നേർന്നു.പ്രോഗ്രാം കോഡിനേറ്റർ പ്രീതി എം എൻ നന്ദി രേഖപ്പെടുത്തി
