കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ “*ആദ്യ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന് “* മാതിരപ്പിള്ളിയിൽ തുടക്കമായി. മാതിരപ്പിള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലാണ് സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ തുടങ്ങിയിട്ടുള്ളത്. അവധി ദിവസങ്ങളിൽ തികച്ചും സൗജന്യമായി പൊതുവിദ്യാഭ്യാസ വകുപ്പ്, SSK, STARS പദ്ധതി പ്രകാരം തൊഴിൽ ലഭ്യമാക്കാൻ ഉതകും വിധം പരിശീലനം നല്കുന്നതിനായി ആരംഭിച്ച സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.നഗരസഭ ചെയർമാൻ ടോമി കെ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ അനുപമ കെ സി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർപെഴ്സൺ സിന്ധു ഗണേശൻ, വാർഡ് കൗൺസിലർ പ്രവീണ ഹരീഷ്,പി ടി എ പ്രസിഡന്റ് അലിക്കുഞ്ഞ് ഇ എച്ച്, ബി ആർ സി ക്ലസ്റ്റർ റിസോഴ്സ് സെന്റർ കോ ഓർഡിനേറ്റർ ആസിയ സാദത്ത് ടി , എസ് ഡി സി കോർഡിനേറ്റർ സിന്ധു പി കെ,എച്ച് എം മേരി ജാൻസി,പി ടി എ, എസ് എം സി അംഗങ്ങൾ, ജയ്സൺ കെ ഇ, റഹ്മത്ത്, എം പി ടി എ പ്രസിഡന്റ് എമിലി ബിനോയി, രാധ മോഹൻ എന്നിവർ പങ്കെടുത്തു.
ഒരു വർഷകാലം ദൈർ ഘ്യമുള്ള ഫിറ്റ്നസ് ട്രെയിനർ, ഗ്രാഫിക് ഡിസൈനർ എന്നീ 2 കോഴ്സുകളാണ് സൗജന്യ മായി പരിശീലനം നൽകുന്നത്.അതോടൊപ്പം എക്സ്സ് പേർട്ട് ഇന്ററാക്ഷൻ, ഓപ്പൺ ജോബ് ട്രെയിനിങ്, പ്ലേസ്‌മെന്റ് അസിസ്റ്റന്റ്സ് എന്നീ സൗകര്യങ്ങൾ കൂടി സ്കിൽ ഡെവലപ്പ്മെന്റിന്റെ ഭാഗമായി ലഭ്യമാകുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു.
