കോതമംഗലം : ഭർത്താവ് തൂങ്ങിമരിച്ചു, അതേ മുറിയിൽ ഭാര്യ കട്ടിലിൽ മരിച്ചനിലയിലും.ഊന്നുകൽ ചേറാടി കരയിൽ തിങ്കൾ വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം . തറപ്പിൽ വീട്ടിൽ ബേബി ദേവസ്യ (63)യാണ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചത്. ഭാര്യ മോളി ബേബി (53) ഇതേ മുറിയിൽ കട്ടിലിൽ മരിച്ചനിലയിലുമായിരുന്നു.ഊന്നുകൽ പോലീസും ഫോറൻസിക് സംഘവും മുവാറ്റുപുഴ ഡിവൈ എസ് പി യുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു . മരണകാരണം എന്തെന്ന് അറിവായിട്ടില്ല.
