കോതമംഗലം: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച വാഷ് പിടികൂടി. കുട്ടമ്പുഴ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.എ. നിയാസിന്റെ നേതൃത്വത്തിൽ മാമലക്കണ്ടത്ത് നടത്തിയ റെയ്ഡിലാണ് 35 ലിറ്റർ വാഷ് പിടികൂടിയത്. മാമലക്കണ്ടം വട്ടക്കുഴി ജോർജിനെ കേസിൽ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റിവ് ഓഫീസർമാരായ ജിജി, പി.പി. ഇയാസ്, പി.വി.ബിജു എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
