കോതമംഗലം :കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണിയിലും,കവളങ്ങാട് പഞ്ചായത്തിലെ
ചെമ്പൻകുഴിയിലും ആർ ആർ ടി യ്ക്ക് പുതിയ വാഹനം വാങ്ങുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും 22,45,632 ലക്ഷം രൂപ ചിലവഴിക്കുവാൻ സർക്കാർ പ്രത്യേകാനുമതി നൽകി ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.
മൂന്നാർ വനം ഡിവിഷനിൽ നേര്യമംഗലം റേഞ്ചിലെ ഉരുളൻ തണ്ണി ക്യാമ്പിങ് ആൻഡ് പട്രോളിങ് സ്റ്റേഷനിലേ ലേക്കും,ചെമ്പൻകുഴി നഗരം പാറ മോഡൽ ഫോറസ്റ്റ് സ്റ്റേഷനിലേക്കും റാപിഡ് റെസ്പോൺസ് ടീമിന് (RRT)വേണ്ടി 2 വാഹനങ്ങൾ(മഹീന്ദ്ര ബൊലേറോ ക്യാമ്പർ 4WD PS BS6) ലഭ്യമാക്കുന്നതിന് വേണ്ടി തുക അനുവദിച്ചിരുന്നത്.
എന്നാൽ എം എൽ എ ഫണ്ട് വിനിയോഗത്തിലെ നിബന്ധനകൾ പ്രവർത്തി നിർവഹിക്കാൻ തടസമായിരുന്നു.ടി പ്രദേശങ്ങളിൽ വന്യ മൃഗ ശല്യം രൂക്ഷ മായി തുടരുന്ന സാഹചര്യത്തിൽ എം എൽ എ ഫണ്ട് വിനോയോഗിച്ച് ആർ ആർ ടിക്കായി വാഹനം നൽകുന്നതിന് പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധനകാര്യവകുപ്പ് മന്ത്രിക്ക് എം എൽ എ കത്ത് നൽകിയിരുന്നു. ഈ അഭ്യർത്ഥന മാനിച്ചുകൊണ്ടാണ് ഇപ്പോൾ പ്രത്യേക അനുമതി നൽകി ഉത്തരവായിട്ടുള്ളതെന്നും തുടർനടപടികൾ വേഗത്തിലാക്കുമെന്നും എം എൽ എ പറഞ്ഞു.
