കോതമംഗലം :കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രിയിലെ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി കോതമംഗലം കൃഷിഭവനുമായി സഹകരിച്ച് ആശുപത്രിയിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് സ്വാഗതം പറഞ്ഞു.ഹംഗർ ഫ്രീ ഹോസ്പിറ്റലിന്റെ ഭാഗമായി നിർമ്മിച്ച ഒരു റീലിന്റെ പ്രകാശനം എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി നിർവഹിച്ചു.
കോതമംഗലം നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ നൗഷാദ്, കൗൺസിലർ പിആർ ഉണ്ണികൃഷ്ണൻ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് കോറമ്പേൽ, ആശ്രയം ഗ്രൂപ്പ് യു എ ഇ കോയാൻ, പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി കോതമംഗലം പ്രസിഡന്റ് എബ്രാഹം, സൗഹൃദം ഗ്രൂപ്പ് സെക്രട്ടറി സുരേഷ് എം കെ, കോതമംഗലം കൃഷി ഓഫീസർ സതി സി ഐ എന്നിവർ ആശംസകൾ അറിയിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ നന്ദി പറഞ്ഞു.
