കോതമംഗലം: കെ എസ് ആർ ടി സി ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കും വേണ്ടിയുള്ള സൗജന്യ നേത്ര പരിശോധനയും, കണ്ണട വിതരണവും സംഘടിപ്പിച്ചു. കോതമംഗലം കെ എസ് ആർ ടി സി സ്റ്റാൻഡിൽ നടന്ന നേത്ര പരിശോധന ക്യാമ്പ് ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ എ ജി എം ലത്തീഫ് കാസിം പദ്ധതി വിശദീകരിച്ചു.
എ ടി ഒ ഷാജി കുര്യാക്കോസ് ചടങ്ങിൽ സന്നിഹിതനായി.
ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ എക്സ്സിലോർ ലക്‌സോട്ടിക്ക ഫൗണ്ടേഷനുമായി ചേർന്ന് ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂൾ വിദ്യാർത്ഥി കൾക്കായി നടത്തിവരുന്ന ക്ലിയർ സൈറ്റ് പദ്ധതിയുടെ തുടർച്ചയായാണ് വേനൽ അവധി കാലത്ത് കെ എസ് ആർ ടി സി ജീവനക്കാർക്കായി സൗജന്യ നേത്ര പരിശോധന സൗകര്യം ഒരുക്കിയത്. രണ്ടു ദിവസങ്ങളിലായിട്ടാണ് ഡിപ്പോയിലെ മുഴുവൻ ജീവനക്കാർക്കും ഈ സേവനം ലഭ്യമാക്കുന്നത്.
