Connect with us

Hi, what are you looking for?

NEWS

ആലുവ -മൂന്നാർ രാജപാത ഗതാഗതത്തിനായി തുറന്ന് നൽകണമെന്നും,രാജപാത സമരവുമായി ബന്ധപ്പെട്ട് ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിനും, ജന പ്രതിനിധികൾക്കും, പൊതുജനങ്ങൾക്കും എതിരായി എടുത്ത കേസുകൾ പിൻവലിക്കണമെന്നും കോതമംഗലം താലൂക്ക് വികസന സമിതി യോഗം

കോതമംഗലം:ആലുവ മൂന്നാർ രാജപാത ഗതാഗതത്തിനായി തുറന്ന് നൽകണമെന്നും രാജപാത സമരവുമായി ബന്ധപ്പെട്ട് ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിനും, ജന പ്രതിനിധികൾക്കും, പൊതുജനങ്ങൾക്കും എതിരായി എടുത്ത കേസുകൾ പിൻവലിക്കണമെന്നും താലൂക്ക് വികസന സമിതി യോഗം
പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇല്ലാത്ത അവകാശം സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയിലാണ് വനം വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥർ. ആലുവ – മൂന്നാർ രാജപ്പാതയുടെ ഭാഗമായ കോതമംഗലം- പെരുമ്പൻകുത്ത് റോഡ് നിലവിൽ പൊതുമരാമത്ത് വകുപ്പിന്റെ ആസ്തിയിൽ ഉള്ളതും വനം വകുപ്പിന് യാതൊരു അവകാശം ഇല്ലാത്തതുമാണ്. ഈ റോഡാണ് അനധികൃത മായി വനം വകുപ്പ് പൂയംകുട്ടിക്ക് സമീപം അടച്ചിട്ടുള്ളത്. ഈ പാത തുറന്നു നൽകണമെന്നുള്ള തികച്ചും ന്യായമായ ആവശ്യം അംഗീകരിക്കാൻ തയ്യാറാകാത്ത വനം വകുപ്പിന്റെ നിലപാട് പ്രതിക്ഷേധാർഹ മാണെന്നും ഈ നിലപാട് തിരുത്താൻ വനം വകുപ്പ് തയ്യാറാകണമെന്നും വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വടാട്ടുപാറ – പലവൻപടി പുഴയിൽ നിരവധി മുങ്ങി മരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് യോഗം തഹസിൽദാർ മാരെ ചുമതലപ്പെടുത്തി. കോതമംഗലം ടൗണില്‍ വിവിധ വേദികളിലായി നടന്നു കൊണ്ടിരിക്കുന്ന കേരളോത്സവം വിജയകരമാക്കുന്നതിന്‌ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് യോഗം നിർദ്ദേശിച്ചു.കോതമംഗലം മണ്ഡലത്തിലെ 5 പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ നേരിട്ടുകൊണ്ടിരിക്കുന്ന വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഫെന്‍സിംഗ്‌, ഹാങ്ങിങ് ഫെൻസിങ്,ട്രഞ്ചിംഗ്‌ ഉൾപ്പെടെയുള്ള വര്‍ക്കുകളുടെ , സമയബന്ധിതവും,കാര്യക്ഷമമായുമുള്ള പൂർത്തീകരണം ബന്ധപ്പെട്ട ഡി എഫ് ഒ മാർ ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കോതമംഗലം മുനിസിപ്പാലിറ്റിയിലെ അമ്പലപ്പറമ്പ് പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സം പരിഹരിക്കുന്നതിന് കെ എസ് ഇ ബി കാര്യ ക്ഷമമായ നടപടി സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.
ടൗണിലെ വിവിധ ഭാഗങ്ങളില്‍ ലഹരി വിരുദ്ധ നടപടികളുടെ ഭാഗമായുളള പരിശോധനകൾ ശക്തമാക്കുന്നതിന്‌ എക്സൈസ്‌ വകുപ്പിന്‌ യോഗം നിര്‍ദ്ദേശം നല്‍കി.
പട്ടയ വിതരണത്തിനുളള നടപടികള്‍ ത്വരിതവേഗത്തിലാക്കുന്നതിന് യോഗം തഹസില്‍ദാരെ ചുമതലപ്പെടുത്തി.

വേനല്‍ക്കാലം മുന്നില്‍കണ്ട്‌ ടൗണിലെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുളള കുടിവെളള വിതരണ പൈപ്പ്‌ ലൈൻ പ്രശ്നത്തിന്‌ പരിഹാര നടപടികള്‍ വാട്ടര്‍ അതോറിറ്റിയും,പി ഡബ്ലൂ ഡി സംയുക്തമായി കൈക്കൊളളണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.
മോട്ടോര്‍ വാഹന വകുപ്പ്‌ പിടിച്ചെടുത്ത്റവന്യു ടവറിനു സമീപം സൂക്ഷിച്ചിട്ടുളള പഴയ വാഹനങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന്‌ എം.വി.ഡി യോട്‌ യോഗം നിര്‍ദ്ദേശിച്ചു. വാരപ്പെട്ടി പഞ്ചായത്തില്‍ സ്ട്രീറ്റ് ലൈറ്റ്‌ മെയിന്റനന്‍സുമായി ബന്ധപ്പെട്ട നടപടികള്‍ കെ.എസ്‌.ഇ.ബി എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന്‌ വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ യോഗത്തില്‍ ആവശ്യപ്പെട്ടു.കീരമ്പാറ പഞ്ചായത്തിൽ ഫെന്‍സിംഗ്‌ സ്ഥാപിക്കുന്ന പ്രവർത്തി വേഗത്തിലാക്കണമെന്നും, ഇടവിട്ട്‌ വൈദ്യുതി തടസ്സം നേരിടുന്നതില്‍ പരിഹാരം ഉണ്ടാകണമെന്നും പാലമറ്റം വാട്ടര്‍ ടാങ്ക് എസ്റ്റിമേറ്റ്‌ തയ്യാറാക്കി നല്‍കണമെന്നും ബന്ധപ്പെട്ട വകുപ്പുകളോട്‌ കീരമ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആവശ്യപ്പെട്ടു.

യോഗത്തിൽ ആന്റണി ജോൺ എം എൽ. എ അധ്യക്ഷത വഹിച്ചു. തഹസിൽ ദാർ അനിൽകുമാർ എം,മുനിസിപ്പൽ ചെയർമാൻ ടോമി എബ്രഹാം,വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ചന്ദ്ര ശേഖരൻ നായർ,കീരമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം പി ഗോപി, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം എസ് എൽദോസ്, പി ടി ബെന്നി,എ ടി പൗലോസ്, തോമസ് വട്ടപ്പാറയിൽ, സാജൻ അമ്പാട്ട്,വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

You May Also Like

NEWS

തിരുവനന്തപുരം: മറുനാടന്‍ മലയാളി ചീഫ് എഡിറ്റർ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ നടന്ന ശ്രമത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്. ഈ സംഭവം അത്യന്തം ഞെട്ടല്‍...

NEWS

കോതമംഗലം: ഊന്നുകല്ലില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊല്ലപ്പെട്ട വേങ്ങൂര്‍ സ്വദേശിനി ശാന്തയുടെ ബാഗും മൊബൈല്‍ ഫോണും കോതമംഗലത്തെ കുരൂര്‍തോട്ടില്‍ നിന്ന് കണ്ടെടുത്തു. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമിന്റെ സഹായത്തോടെയാണ് ഇന്നലെ കൂരൂര്‍തോട്ടില്‍ തെരച്ചില്‍ നടത്തിയത്. പ്രതിയായ...

NEWS

കോതമംഗലം :കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന കുടിവെള്ളക്കിണറ്റില്‍ വീണു സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കോട്ടപ്പടി വടക്കുംഭാഗത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് വിച്ചാട്ട് വര്‍ഗീസിന്റെ കുടിവെള്ളക്കിണറ്റിൽ കാട്ടാന വീണത്. ഒന്നര വര്‍ഷം മുന്‍പും കോട്ടപ്പടിയില്‍ സമാനമായി...

NEWS

കോതമംഗലം: പൂയംകുട്ടി വനത്തിൽ മലവെള്ളപാച്ചിലിൽപ്പെട്ട് ചത്ത ആനകളുടെ എണ്ണം വീണ്ടും ഉയർന്നു. ഇന്നലെ രണ്ട് ആനകളുടെ അഴുകിയ ജഡങ്ങൾകൂടി പുഴയിൽ കണ്ടെത്തി. ഇതോടെ ഇതുവരെ കണ്ടെത്തിയ ചത്ത ആനകളുടെ എണ്ണം എട്ടായി. ഇന്നലെ...

NEWS

കോതമംഗലം: കോതമംഗലം – മൂവാറ്റുപുഴ റൂട്ടിൽ പുതുപ്പാടി വാരപ്പെട്ടി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം വാഹനം ഇടിച്ചു തകർത്തു. പി റ്റി തോമസ് എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്...

NEWS

കോതമംഗലം :കോതമംഗലം നിയോജകമണ്ഡലത്തിലെ പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള മുഖ്യമന്ത്രിയുടെ ഓണസമ്മാനം 1000 രൂപ വിതരണം ആരംഭിച്ചു. പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 60 വയസ്സ് കഴിഞ്ഞ 478 പേർക്കാണ് 1000 രൂപ വീതം വിതരണം ചെയ്തത്....

NEWS

കോതമംഗലം : റിപ്പോർട്ടർ ടി വിയുടെ തൃശൂർ ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ (ഐ ജെ യു)...

NEWS

കോതമംഗലം :ഓണനാളുകളിലെ ലഹരി വ്യാപനം തടയുന്നതിനായുള്ള പരിശോധന കോതമംഗലം താലൂക്കിൽ കർശന മാക്കാൻ തീരുമാനം. കോതമംഗലം എക്സ് സൈസ് സർക്കിൾ ഓഫീസിൽ ചേർന്ന താലൂക്ക് തല അവലോകന യോഗത്തിന്റേതാണ് തീരുമാനം.യോഗത്തിൽ ആന്റണി ജോൺ...

NEWS

കോതമംഗലം :  ഊന്നുകൽ കൊലപാതകം; റിമാൻ്റിലുള്ള പ്രതിയെ കോതമംഗലം കോടതിയിലെത്തിച്ച് പോലീസ് കസ്റ്റഡിയിൽ വാങ്ങി; മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. ഊന്നുകല്ലിനു സമീപം ആൾ താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ ജഡം...

NEWS

കോതമംഗലം : കുത്തുകുഴി സർവ്വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഹെഡ് ഓഫീസിൽ ഓണചന്ത ആരംഭിച്ചു.ഓണ ചന്തയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ വർഗീസ് അദ്ധ്യക്ഷത...

NEWS

കോതമംഗലം : വന്യമൃഗ ശല്യത്തെ പ്രതിരോധിക്കുന്നതിനായി ഇടമലയാർ താളും കണ്ടം ആദിവാസി ഉന്നതിയിൽ 18 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച 5 കിലോമീറ്റർ ദൂരത്തിലുള്ള ഹാങ്ങിങ് ഫെൻസിങ്ങ് ആന്റണി ജോൺ എം...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിൻ്റെ ആതിഥേയത്വത്തിൽ സിഐഎസ് സിഇ ( കൗൺസിൽ ഫോർ ദി ഇൻഡ്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ) സ്കൂളുകളുടെ ദേശീയതല ആർച്ചറി ചാംപ്യൻഷിപ്പിന് കോതമംഗലം എം. എ....

error: Content is protected !!