Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ കം ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പൂർത്തീകരണത്തിനായി എം എൽ എ ഫണ്ട് 1,50,20,000 കോടി രൂപ വിനിയോഗിക്കാൻ പ്രത്യേക അനുമതി നൽകി സർക്കാർ ഉത്തരവായി : ആന്റണി ജോൺ എം എൽ എ

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ കം ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പൂർത്തീകരണത്തിനായി എം എൽ എ ഫണ്ട് 1,50,20,000 കോടി രൂപ വിനിയോഗിക്കാൻ പ്രത്യേക അനുമതി നൽകി സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. നേരത്തെ ഡയാലിസിസ് സെന്ററിനും, ക്യാഷ്വാലിറ്റി ബ്ലോക്കിനുമായി 2 കോടി രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് സ്‌ട്രക്ചർ ഉൾപ്പെടെയുള്ള കെട്ടിട സമുച്ചയത്തിന്റെ മൂന്നു നിലകളിലുള്ള നിർമ്മാണം പൂർത്തീകരിച്ചിരുന്നു. അതിന്റെ തുടർച്ചയിൽ ഡയാലിസിസ് സെന്ററിലേക്ക് ആവശ്യമായ അനുബന്ധ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും, ലിഫ്റ്റും,ജനറേറ്റർ, എയർ കണ്ടീഷണർ,യു പി എസ് എന്നിവ സ്ഥാപിക്കുന്നതിനും,അധിക ഇലക്ട്രിഫിക്കേഷൻ പ്രവർത്തികൾ, മറ്റ് അനുബന്ധ സിവിൽ വർക്കുകളും കൂടി പൂർത്തീകരിക്കുവാൻ അവശേഷിച്ചിരുന്നു.

ഇത് പൂർത്തീകരിക്കുന്നതിനായി എം എൽ എ ഫണ്ടിൽ നിന്നും 1,50, 20,000 കോടി രൂപ കൂടി അനുവദിച്ചിരുന്നെങ്കിലും എം എൽ എ ഫണ്ട് വിനിയോഗത്തിലെ മാനദണ്ഡം മൂലം പ്രവർത്തി നിർവഹിക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ എം എൽ എ ഫണ്ട് വിനിയോഗിച്ച് പ്രസ്തുത പ്രവർത്തി നിർവഹിക്കാൻ പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം എൽ എ ധനകാര്യ വകുപ്പിന് കത്ത് നൽകിയിരുന്നു.ഈ അപേക്ഷ പരിഗണിച്ചാണ് ഇപ്പോൾ 1,50,20,000 കോടി രൂപ ചിലവഴിച്ച് ശേഷിക്കുന്ന നിർമ്മാണ പ്രവർത്തികൾ കൂടി പൂർത്തീകരിക്കുന്നതിന് പ്രത്യേക അനുമതി നൽകി സർക്കാർ ഉത്തരവായിട്ടുള്ളതെന്നും ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കു മെന്നും എം എൽ എ പറഞ്ഞു.

You May Also Like

error: Content is protected !!