കോതമംഗലം: ഒക്ടോബർ മാസത്തോടുകൂടി നേര്യമംഗലത്തെ പുതിയ പാലത്തിന്റെ പണിപൂർത്തീകരിക്കും: അഡ്വ.ഡീൻ കുര്യാക്കോസ് എംപി. എൻഎച്ച് നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാൻ എത്തിയതായിരുന്നു MP.
നേര്യമംഗലം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം നേരിട്ട് വിലയിരുത്തി. നാല് പിയറുകളും, രണ്ട് അബ്റ്റ്മെന്റുകളും, 5 സ്പാനുകളിലും ആയി 240 മീറ്റർ നീളത്തിൽ രണ്ട് സൈഡുകളിലും ഫുട്പാത്തുകളോടെ, 11 മീറ്റർ വീതിയിലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കൂടാതെ ദേശീയപാതയുടെ വികസന പ്രവർത്തനങ്ങളിൽ, ജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ള പരാതികളും, ആശങ്കകളും പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.
എല്ലായിടത്തും 10 മീറ്റർ വീതി ഉറപ്പാക്കുന്നതിനായി സർവ്വേ നടപടികൾ പുരോഗമിക്കുന്നതായി വിലയിരുത്തി. NH 85 പ്രോജക്ട് ഡയറക്ടർ, പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ വിവിധ ഉദ്യോഗസ്ഥന്മാരും, കരാർ കമ്പനി പ്രതിനിധികളും, പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, പൊതുപ്രവർത്തകരായ ജൈമോൻ ജോസ്, PR രവി, MS റസാഖ്,PM റഷീദ്, പഞ്ചായത്ത് സെക്രട്ടറി R സേതു, തുടങ്ങിയവർ MP യോടൊപ്പം ഉണ്ടായിരുന്നു.
