കോതമംഗലം: മാമലക്കണ്ടത്തിന് സമീപം എളംബ്ലാശേരിക്കുടിയിൽ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശേരി ആദിവാസിക്കുടിയിലെ മായ എന്ന 37 കാരിയാണ് മരിച്ചത്. തലക്ക് ക്ഷതമേറ്റതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. യുവതിയോടൊപ്പം താമസിക്കുന്ന ജിജോയെ പോലീസ് ചോദ്യം ചെയ്യുന്നു.
