Connect with us

Hi, what are you looking for?

NEWS

മാമലക്കണ്ടത്ത് പട്ടാപകലും റോഡിൽ കാട്ടാനയുടെ സ്ഥിരം സാന്നിത്ഥ്യം; യാത്രക്കാർ ഭീതിയിൽ

കോതമംഗലം: മാമലക്കണ്ടത്ത് പട്ടാപകലും റോഡിൽ കാട്ടാനയുടെ സ്ഥിരം സാന്നിത്ഥ്യം. യാത്രക്കാർ ഭീതിയിൽ. മാമലക്കണ്ടം – പഴമ്പിള്ളിച്ചാൽ റോഡിൽ മരവെട്ടിച്ചാൽ ഭാഗത്താണ് കഴിഞ്ഞ ദിവസം പകൽ റോഡിൽ കാട്ടാന തമ്പടിച്ചത്.റോഡിന് ചേർന്നുള്ള പ്രദേശത്തും ഇവ സ്ഥിരം വിഹരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് രണ്ട് കൊമ്പൻമ്മാർ കലിപൂണ്ട് കൊമ്പുകോർത്തതും അത് വഴി കടന്ന് പോയ യാത്രക്കാരിൽ ഭീതിയുണർത്തി. നേര്യമംഗലത്ത് റോഡരുകിൽ നിന്നിരുന്ന മരം കാട്ടാനകൾ മറിച്ചിട്ട് ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥിനിയുടെ ദാരുണമരണത്തിൻ്റെ ഭീതിയിൽ നിന്നും ഈ നാട്ടുകാർ മുക്തരാകും മുമ്പാണ് താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ കാട്ടാനകൾ റോഡിൽ തമ്പടിക്കുന്നത്. കാട്ടാന മറച്ചിട്ട മരത്തിനിടിയിൽപ്പെട്ട് വിദ്യാർത്ഥി മരണപ്പെട്ടിട്ടും പോലീസ് സാധാ റോഡ് അപകടമായി കേസ് എടുത്തതിനാൽ യാതൊരു നഷ്ടപരിഹാരവും കൊടുക്കാൻ വനം വകുപ്പോ സർക്കാരോ തയ്യാറായുമില്ല.

കോതമംഗലം താലൂക്കിൻ്റെ മലയോര ഗ്രാമങ്ങളിൽ വന്യമൃഗശല്യം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്.എന്നാല്‍ വനംവകുപ്പും വകുപ്പ് മന്ത്രിയും മ്യഗീയ നിഷ്ക്രിയത്വം തുടരുകയാണ്.ഇത് അവാസനിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.ആനയും കടുവയുമെല്ലാം നാടുവാഴുന്ന ഇടമായി കോതമംഗലം മാറുകയാണ്.വനാതിര്‍ത്തികളിലെ കര്‍ഷകരില്‍ ഭീതി വളര്‍ത്തണമെന്നും അവിടം ഒഴിഞ്ഞുപോകണമെന്ന് ആരൊക്കയോ ആഗ്രഹിക്കുന്നു എന്ന തോന്നല്‍ ശക്തമാണ്.ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി പ്രതികരിക്കുന്ന മനുഷ്യസ്നേഹികളെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള വനംമന്ത്രിയുടെ പ്രതികരണത്തില്‍ ജനങ്ങൾക്കിടയിൽ രോക്ഷം ശക്തമാണ് .വന്യമൃഗശല്യം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ ആവശ്യമായ സംരക്ഷണ പദ്ധതികള്‍ നടപ്പാക്കണം.

മാമലകണ്ടംകാരുടെ ജീവിതം വന്യജീവികളുടെ ഭീക്ഷണിക്ക് നടുവിലാണ്.ആന മാത്രമല്ല,മറ്റ് വന്യജീവികളും ഇവരുടെ ഉറക്കം കെടുത്തുന്നുണ്ട്.വീടിന് പുറത്തിറങ്ങി എവിടേക്കുള്ള യാത്രയും വന്യമൃഗങ്ങളുടെ ആക്രമണത്തെ മുന്നില്‍കണ്ടുള്ളതാണ്. ഇപ്പോൾ രാത്രിയോ പകലോ വ്യത്യാസമില്ലാതെ ആനകള്‍ റോഡില്‍ ഇറങ്ങാറുണ്ട്.ഇരുവശത്തുമുള്ള കാടുകളില്‍ ആനകള്‍ വിഹരിക്കുന്നുണ്ട്.ഇവ ഏതുസമയത്തും മുന്നിലേക്ക് ചാടിവീഴാം.ഭാഗ്യവും കനത്ത ജാഗ്രതയുമാണ് ജീവന്‍ സംരക്ഷിക്കാന്‍ ഇവര്‍ക്ക് സഹായകരമാകുന്നത്. അടിയന്തിരമായി പ്രദേശത്ത് ആർ ആർ ടി ടീമിനെ നിയോഗിച്ചും ശക്തമായ ഫെൻസിങ്ങ് സ്ഥാപിച്ചും റോഡിലിറങ്ങുന്ന കാട്ടാനകളെ നിയന്ത്രിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

You May Also Like

NEWS

കോതമംഗലം: സംസ്ഥാന റവന്യൂ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച വില്ലേജ്‌ ഓഫീസറായി തിരഞ്ഞെടുത്ത കോതമംഗലം വില്ലേജ്‌ ഓഫീസര്‍ ഫൗഷി എം എസിനെ വില്ലേജിലെത്തി ആന്റണി ജോൺ എം എൽ എ ആദരിച്ചു.കുന്നത്തുനാട്‌ താലൂക്കിലെ കൊമ്പനാട്‌...

NEWS

കോതമംഗലം: പുതുപ്പാടി മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എം ബി എ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തണൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി കോതമംഗലം താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ 3 സർക്കാർ വിദ്യാലയങ്ങൾക്ക് ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക ചിലവഴിച്ചുകൊണ്ട് 3 ബസുകൾ നൽകി.ഗവ എൽ...

CRIME

കോതമംഗലം : പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ചു.കുട്ടമ്പുഴ കൂവപ്പാറ ചിറ്റേത്തു കുടി നിഷാദ് (29), മോളോക്കുടി വീട്ടിൽ ബോണി (30) എന്നിവർക്കാണ് ഒരു വർഷവും ഒൻപത് മാസവും...

NEWS

കോതമംഗലം: സംസ്ഥാന റവന്യൂ വകുപ്പും സര്‍വേ വകുപ്പും 2023 – 2024 ലെ മികച്ച മികച്ച വില്ലേജ് ഓഫീസര്‍ ആയി കോതമംഗലം വില്ലേജ് ഓഫീസര്‍ ഫൗഷി എം എസ് ( കോതമംഗലം) പ്രഖ്യാപിച്ചു.കുന്നത്തുനാട്...

NEWS

കോതമംഗലം: ന്യൂയോർക്ക് ആസ്ഥാനമായിട്ടുള്ള കേരള എൻജിനീയറിങ് ഗ്രാജുവേറ്റ്‌സ് അസോസിയേഷൻ നോർത്ത് ഈസ്റ്റ് അമേരിക്ക (കീൻ) യുടെ 2025 ലെ സ്കോളർഷിപ്പിന് കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികളായ ശിവദ കെ, അഭിജിത്ത്...

NEWS

കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. മാർബേസില്‍ സ്കൂളും, പൈങ്ങോട്ടൂർ സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളും സംയുക്തമായിട്ടാണ്...

NEWS

കോതമംഗലം: പാതിവില തട്ടിപ്പില്‍ കബളിപ്പിക്കപ്പെട്ടവര്‍ കോതമംഗലത്ത് ഇടനിലക്കാരായി പ്രവര്‍ത്തിച്ച അക്കോവ എജന്‍സി ഓഫീസില്‍ പണം ചോദിച്ചെത്തി ബഹളം വച്ച് പ്രതിഷേധിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനപ്രതിനിധികളടക്കം അന്പതോളം സ്ത്രീ പുരുഷന്‍മാരാണെത്തിയത്. വിമലഗിരി സ്‌കൂളിന്...

NEWS

കോതമംഗലം: ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം ചൊവ്വാഴ്ച പെരിയാറില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തൊടുപുഴ കുമാരമംഗലം പെരുമ്പിള്ളിച്ചിറ വേട്ടര്‍കുന്നേല്‍ ഉണ്ണിക്കൃഷ്ണനെയാണ് (70) മരിച്ചനിലയില്‍ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക്...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പാലമറ്റത്ത് കൊണ്ടിമറ്റംകോറിയ റോഡിലെ കലുങ്ക് ഭാഗികമായി തകര്‍ന്നതോടെ നാട്ടുകാര്‍ ദുരിതത്തില്‍. കലുങ്കിലൂടേയുള്ള ഭാരവാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. നിരവധി വീട്ടുകാര്‍ ഉപയോഗിക്കുന്ന റോഡാണിത്. കലുങ്കിന്റെ കരിങ്കല്‍കെട്ടിനും കോണ്‍ക്രീറ്റ് ഭിത്തിക്കും തകര്‍ച്ചയുണ്ടായിട്ടുണ്ട്....

NEWS

കോതമംഗലം : ഗവ എൽ പി സ്കൂൾ കോട്ടപ്പടി നോർത്ത് 74-ാംസ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഷാലി ടീച്ചറിന്റെ യാത്രയയപ്പും അധ്യാപക രക്ഷകർ രക്ഷകർത്ത്യ സംഗമവും സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ...

NEWS

പോത്താനിക്കാട്: അടിവാട് എംവിഐപി കനാലില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. തൊടുപുഴ കുമാരമംഗലം ചോഴാംകുടിയില്‍ പൈങ്കിളിയുടെ മകന്‍ ബിനു (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ അടിവാട് തെക്കേ കവലക്കു സമീപം എംവിഐപി കനാലില്‍...

error: Content is protected !!