Connect with us

Hi, what are you looking for?

NEWS

പകുതി വിലയ്ക്ക് ഇരുചക്ര വാഹനം: കോടികളുടെ തട്ടിപ്പ് നടത്തിയ മുഖ്യപ്രതി പിടിയില്‍

മുവാറ്റുപുഴ: വലിയ കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ്  സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ’.
ഇടുക്കി തൊടുപുഴ , കുടയത്തൂർ കോളപ്ര ചക്കലത്ത് കാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര വീട്ടിൽ അനന്ദു കൃഷ്ണൻ (26)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് .മുവാറ്റുപുഴ പോലീസ് രെജിസ്റ്റർ ചെയ്ത മൂന്ന് തട്ടിപ്പ് കേസിലെ പ്രതി ആണ് അനന്ദു.
മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന പേരിൽ മുവാറ്റുപുഴ ബ്ലോക്കിന് കീഴിൽ പ്രതി ഒരു സൊസൈറ്റിയുണ്ടാക്കി. സൊസൈറ്റി അംഗങ്ങളെ കൊണ്ട് ഇയാൾ ഉണ്ടാക്കിയ കൺസൽട്ടൻസിയിലേക്ക് ടു വീലർ നൽകാം എന്ന് പറഞ്ഞുകൊണ്ട് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. 9 കോടിയോളം രൂപ ഇത്തരത്തിൽ മുവാറ്റുപുഴയിൽ നിന്ന് തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിനു കീഴിലും ഇത്തരം സൊസൈറ്റികൾ പ്രതി ഉണ്ടാക്കിയിട്ടുണ്ട്. 62 സീഡ്‌ സൊസൈറ്റികൾ മുഖേന പ്രതി പണപിരിവ് നടത്തിയിട്ടുണ്ട്. മുവാറ്റുപുഴ പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകളെയും കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചിട്ടുണ്ട്.
പ്രതിക്കെതിരെ എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക പരാതികൾ ലഭിച്ചിരുന്നു. വിവിധ കമ്പനികളുടെ സിഎസ് ആർ ഫണ്ട്‌ ലഭിക്കും എന്ന് വാഗ്ദാനം നൽകിയാണ് പ്രതി വലിയ തട്ടിപ്പ് നടത്തിയത്. കേസ് രെജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പല കമ്പനികൾക്കും ഇക്കാര്യത്തെ പറ്റി അറിവേ ഇല്ലായിരുന്നു.

2022 മുതൽ പൊതുജനങ്ങളെ സ്കൂട്ടർ,ഹോം അപ്ലൈൻസ്, വാട്ടർ ടാങ്ക്സ്, ഫേർട്ടിലൈ സെർസ്,ലാപ്ടോപ്, തയ്യൽമെഷീൻ എന്നിവ 50% ഇളവിൽ നൽകും എന്ന് സംസ്ഥാനത്ത് ഉടനീളം പ്രചരിപ്പിച്ച് സന്നദ്ധസംഘടനകളെയും മറ്റ് സീഡ് സൊസൈറ്റികളെയും സ്വാധീനിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. സ്വന്തം പേരിൽ വിവിധ കൺസൽട്ടൻസികൾ ഉണ്ടാക്കി അതിന്റെ പേരിൽ ആണ് ഇടപാടുകൾ നടത്തിയത്. പൊതുജനങ്ങളെ തട്ടിപ്പിന് ഇരയാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ ബീ വെൻച്ചുവേർസ് തൊടുപുഴ, സോഷ്യൽ ബീ വെൻച്ചുവേർസ് ഇയാട്ടുമുക്ക്, എറണാകുളം, പ്രൊഫഷണൽ സർവീസ് ഇന്നോവഷൻ കളമശ്ശേരി, ഗ്രസ്സ്റൂട്ട് ഇന്നോവഷൻ കളമശ്ശേരി എന്നീ കമ്പനികളുടെ അക്കൗണ്ടുകൾ അനന്ദു കൃഷ്ണൻ സ്വന്തം പേരിലാണ് കൈകാര്യം ചെയ്തിരുന്നത്.
നാഷണൽ എൻജിഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷണൽ കോർഡിനേറ്റർ ആണ് എന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ട്‌ കൈകാര്യം ചെയ്യാൻ ഇയാളെ ആണ് ചുമതലപെടുത്തിയിരിക്കുന്നത് എന്നും ഇയാൾ വിശ്വസിപ്പിച്ചിരുന്നു.
ഇത് വരെ ഒരു കമ്പനിയിൽ നിന്നും സി.എസ്.ആർഫണ്ട്‌ ലഭ്യമായിട്ടില്ലെന്ന് പ്രതി സമ്മതിച്ചു.
ആദ്യഘട്ടത്തിൽ ബുക്ക്‌ ചെയ്തവർക്ക് വാഹനം നൽകാനും പിന്നീട് ആർഭാടജീവിതത്തിനും സ്വത്തുവകകൾ വാങ്ങികൂട്ടുന്നതിനുമാണ് തട്ടിപ്പ് നടത്തിയ പണം ചെലവഴിച്ചത്
നേരത്തെയും നിരവധി പരാതികൾ ഇക്കാര്യത്തിന് പോലീസിന് ലഭിച്ചിരുന്നു. പ്രതിക്കെതിരെ അടിമാലി പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന തട്ടിപ്പ് സമാന തട്ടിപ്പ്കേസിൽ റിമാൻഡിൽ പോയിരുന്നു.

എറണാകുളം കച്ചേരിപടിയിൽ മറ്റൊരു തട്ടിപ്പിനായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്നാണ് എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്‌പെക്ടർമാരായ പി.സി.ജയകുമാർ ,
,ബിനോ ഭാർഗവൻ, സീനിയർ സിപിഓമാരായ സി.കെ.മീരാൻ സി കെ, ബിബിൽ മോഹൻ, കെ.എ അനസ് എന്നിവർ ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ വികസന സദസ് കോതമംഗലം സെൻ്റ് തോമസ് ഹാളിൽ വച്ച് നടന്നു.വികസന സദസ്സിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടോമി അബ്രഹാം...

NEWS

കോതമംഗലം: വിദ്യാഭാസ വിചക്ഷണനും , സാംസ്ക്കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ അതികായനുമായ ഷെവലിയാർ പ്രൊഫ. ബേബി എം വർഗീസിന്റെ എൺപതാം പിറന്നാൾ ആഘോഷം പുതുപ്പാടി മരിയൻ മാനേജ്മെന്റ് സ്റ്റഡീസിൽ വച്ച് നടന്നു. അഞ്ചര...

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പുതുതായി നിർമ്മിച്ച ഫെൻസിങ്ങ് നാടിന് സമർപ്പിച്ചു. 36 ലക്ഷം രൂപ ചിലവഴിച്ചാണ് 11 കിലോമീറ്റർ ദൂരത്തിൽ ഫെൻസിങ് നിർമിച്ചത്.മുൻകാലങ്ങളിൽ ഇഞ്ചത്തൊട്ടി മേഖലയിൽ...

NEWS

കോതമംഗലം: ഒക്ടോബർ 16, 17 തീയതികളിൽ ആയി പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കോതമംഗലം സബ് ജില്ല ശാസ്ത്രമേള സമാപിച്ചു.1086 പോയിന്റ് നേടി സെന്റ് അഗസ്റ്റിൻസ് ഗേൾസ്...

NEWS

കോതമംഗലം:പ്ലസ് ടു വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസവകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെൽ ഉപരിപഠനസാധ്യതകളിലേക്ക് വെളിച്ചം വീശുന്ന കോതമംഗലം വിദ്യാഭാസജില്ലയുടെ ഹയർ സ്റ്റഡി എക്സ്പോ മിനി ദിശ എക്സ്പോ...

NEWS

കോതമംഗലം:  കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറയിൽ തേനീച്ചകളുടെ ആക്രമണം; ബൈക്ക് യാത്രികനും, മൂന്ന് പശുക്കൾക്കും വൻ തേനീച്ചകളുടെ ആക്രമണത്തിൽ പരിക്കേറ്റു.മുട്ടത്തുപാറ സ്വദേശി സാബുവിൻ്റെ മൂന്ന് പശുക്കളുടെ നേരെ ഇന്ന് രാവിലെയാണ് വൻതേ നീച്ചകളുടെ ആക്രമണമുണ്ടായത്....

NEWS

കോതമംഗലം: മാമലക്കണ്ടത്ത് കൊയ്നിപ്പാറ മലയിൽ നിന്ന് പാറക്കല്ല് താഴേക്ക് പതിച്ച് കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ട് സ്ത്രീകൾക്ക് പരിക്ക്. രാവിലെ 9 മണിയോടെയാണ് സംഭവം. മാമലക്കണ്ടം, കൊയ് നിപ്പാറ സ്വദേശികളായ രമണി,...

NEWS

കോതമംഗലം:ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് 2.34 കോടി രൂപ ചെലവഴിച്ച് കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ നിർമ്മിച്ച ആധുനീക ബസ് ടെർമിനൽ( ഹരിത ടെർമിനൽ )ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്...

NEWS

പല്ലാരിമംഗലം: പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുലിക്കുന്നേപ്പടി മൃഗാശുപത്രിയുടെ ഉദ്ഘാടനവും ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽനൽകുന്ന കാലിത്തീറ്റയുടെ വിതരണവും ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡൻ്റ്...

NEWS

കോതമംഗലം :കീരംപാറ – ഭൂതത്താൻകെട്ട് റോഡ് നവീകരണം പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച്...

NEWS

കോതമംഗലം: നവീകരണം പൂർത്തിയാക്കിയ ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പത് വർഷക്കാലം പശ്ചാത്തല വികസന രംഗത്ത് കോതമംഗലം നിയോജക മണ്ഡലത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത് എന്ന് പൊതുമരാമത്ത് വകുപ്പ്...

NEWS

കോതമംഗലം :എറണാകുളം റവന്യൂ ജില്ലാ കായിക മേള സമാപിച്ചു. സമാപന സമ്മേളന ഉദ്ഘടനവും സമ്മാന ദാനവും ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി...

error: Content is protected !!