കോതമംഗലം : സി പി ഐ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി സി പി ഐ കോതമംഗലം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ആടുകളെ നൽകി. സി പി ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം ഇ കെ ശിവൻ വിതരണ
ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന
ഭരണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച പാർട്ടിയാണ് സി പി ഐ യെന്നും
എം എൻ ലക്ഷം വീട് പദ്ധതി,
മാവേലി സ്റ്റോർ, കൃഷിഭവൻ, പൊതു വിതരണ ശൃംഖല എന്നീ
ജനക്ഷേമ വികസന പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കി
ജനകീയ അംഗീകാരം നേടാൻ സി പി ഐ ക്ക് കഴിഞ്ഞിട്ടുണ്ടെന്നും സി പി ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം ഇ കെ ശിവൻ പറഞ്ഞു.സാധാരണക്കാരായവർക്കുവേണ്ടിയുള്ള അവകാശ സമരങ്ങൾ നടത്തിയും ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയും ജന പിന്തുണ നേടിയ പാർട്ടിയാണ്
1925 ൽ സ്ഥാപിതമായ സി പി ഐ യെന്നും ഇ കെ ശിവൻ പ്രസ്താവിച്ചു.
കോതമംഗലം ലോക്കൽ പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ജീവനോപാധിയായി ആടുകളെ നൽകി മാതൃകപരമായ പ്രവർത്തനം നടത്തിയ സി പി ഐ കോതമംഗലം ലോക്കൽ കമ്മിറ്റിയുടെ തീരുമാനം മാതൃക പരമാണെന്നും ഇ കെ ശിവൻ പറഞ്ഞു. സി പി ഐ കോതമംഗലം
ലോക്കൽ സെക്രട്ടറി അഡ്വ. മാർട്ടിൻ സണ്ണി അദ്ധ്യക്ഷത വഹിച്ചു.
പി കെ രാജേഷ്, പി ടി ബെന്നി, എം എസ് ജോർജ്, റ്റി സി ജോയി, പി എം ശിവൻ,
അഡ്വ. കെ എസ് ജ്യോതികുമാർ, പി എ അനസ്,
കെ ജെ ഷിബു, മുജീബ്മാസ്റ്റർ,
കെ പി ശിവൻ, സി എ സിദ്ധീഖ്,
അഡ്വ. സി കെ ജോർജ്, സിജോ വർഗീസ്, നിധിൻ കുര്യൻ, കെ എ സൈനുദ്ദീൻ, കെ എ ഗോപാലൻ എന്നിവർ പ്രസംഗിച്ചു. പ്രശാന്ത് ഐക്കര സ്വാഗതവും ജി കെ നായർ നന്ദിയും പറഞ്ഞു.
പെൺ വർഗത്തിൽപ്പെട്ട ആടുകളെ കോതമംഗലം ലോക്കൽ പരിധിയിൽ വരുന്ന കുടുംബാംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് നൽകിയത്. 70 വയസ് കഴിഞ്ഞ കോതമംഗലം സി പി ഐ ലോക്കൽ കമ്മിറ്റിയിലെ ബ്രാഞ്ച് അംഗങ്ങൾക്ക് 2000 രൂപ അടുത്ത തിരുവോണനാളിൽ ഓണസമ്മാനമായി നൽകുമെന്ന് ലോക്കൽ സെക്രട്ടറി അഡ്വ. മാർട്ടിൻ സണ്ണി അറിയിച്ചു.