അടിവാട് : തേപ്പുകടയിൽ കൊടുത്ത ഷർട്ടിന്റെ പോക്കറ്റിൽ കുടുങ്ങിയ 5 പവന്റെ സ്വർണ്ണമാല തിരികെ നൽകി അടിവാട് സ്കൂളിന് സമീപം തേപ്പുകട നടത്തുന്ന തമിഴ്നാട് സ്വദേശി ഗണപതി മാതൃകയായി. വാളാച്ചിറ വടക്കേകര നിസാറിന്റെ മാതാവിന്റെ മാലയാണ് നിസാർ തേക്കാനായി കൊടുത്ത ഷർട്ടിന്റെ പോക്കറ്റിനകത്ത് പെട്ടത്. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ ഗണപതി കഴിഞ്ഞ 11 വർഷമായി അടിവാട് സ്കൂളിന് സമീപം തേപ്പുകട നടത്തുകയാണ്. പല്ലാരിമംഗലം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ്, അഞ്ചാംവാർഡ് മെമ്പർ റിയാസ് തുരുത്തേൽ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്വർണ്ണം തിരികെ നൽകിയത്.
