Connect with us

Hi, what are you looking for?

NEWS

സംസ്ഥാന സ്കൂൾ കായികമേള: മാർബേസിൽ സ്കൂളിനെ വിലക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ആന്റണി ജോൺ എംഎൽഎ

Antony John mla

കോതമംഗലം:കഴിഞ്ഞ നവംബർ മാസത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കായികമേള ചാമ്പ്യൻഷിപ്പ് പട്ടം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട പരസ്യ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് മാർ ബേസിൽ സ്കൂളിനെ അടുത്തവർഷത്തെ സ്കൂൾ കായികമേളയിൽ പങ്കെടുപ്പിക്കില്ല എന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആന്റണി ജോൺ എം എൽ എ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് കത്ത് നൽകി .

കായിക കേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്ത് ഒട്ടേറെ ദേശീയ -അന്തർദേശീയ താരങ്ങളെ വളർത്തിയെടുത്ത മാതൃക വിദ്യാലയമാണ് മാർ ബേസിൽ. വിലക്കേർപ്പെടുത്തിയ നടപടിയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോയാൽ ഒട്ടേറെ കായിക താരങ്ങളുടെ അവസരം നഷ്ടമാകുന്നത് മാത്രമല്ല കുട്ടികളെ സംബന്ധിച്ച് കടുത്ത മാനസിക സംഘർഷത്തിനും ഇത് കാരണമാകും .പൊതു വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച അന്വേഷണ സമിതിയ്ക്ക് മുൻപാകെ സ്കൂൾ അധികൃതർ ക്ഷമാപണം നടത്തിയതായി അറിഞ്ഞു . ചാമ്പ്യൻഷിപ്പ് പട്ടവുമായി ബന്ധപ്പെട്ട് ഉണ്ടായ വിദ്യാർത്ഥികളുടേത് വൈകാരിക പ്രതിഷേധം മാത്രമായിരുന്നു എന്ന് കണക്കാക്കി ഇപ്പോൾ എടുത്ത തീരുമാനം പൊതു വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് നൽകിയ കത്തിൽ എം എൽ എ ആവശ്യപ്പെട്ടു .

You May Also Like

NEWS

കോതമംഗലം; ആറ് സെൻ്റ് സ്ഥലത്ത് പച്ചപ്പിന്റെ സ്വർഗം; കോതമംഗലം സ്വദേശി കവളമായ്ക്കൽ ജോസിന്റെ വേറിട്ട ജൈവകൃഷി രീതി കാണാം. കോതമംഗലത്ത് മലയിൽ കീഴിനു സമീപമാണ് ജോസിൻ്റെ പുരയിടം. ആറ് സെൻ്റ് മാത്രം വരുന്ന...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ – വെള്ളാരംകുത്ത് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. വാർഡ് മെമ്പർ ഡെയ്സി ജോയി അധ്യക്ഷത...

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...

NEWS

കോതമംഗലം :മൂന്ന് പതിറ്റാണ്ടിന് ശേഷം കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ നിന്നും പുതിയ ഇന്റർ സ്റ്റേറ്റ് സർവീസ് ആരംഭിച്ചു. കോതമംഗലം- ആലുവ -കട്ടപ്പന- കമ്പം – എറണാകുളം ഇന്റർ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

NEWS

കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം:  രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ ഹരിതകർമ സേന വാർഷികാഘോഷം സംഘടിപ്പിച്ചു.ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിബു പടപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടീന റ്റിനു,...

error: Content is protected !!