കോതമംഗലം: കേന്ദ്ര സർക്കാർ കേരളത്തിലെ കേരളത്തോടും പൊതുവിദ്യാഭ്യാസ മേഖലയോടും കാണിക്കുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു.കഴിഞ്ഞ തവണത്തെ കുടിശിഖക്ക് പുറമേ ഈ സാമ്പത്തിക വർഷം സമഗ്ര ശിക്ഷ കേരളക്ക് അനുവദിക്കേണ്ട 513 കോടിയിൽ രൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ല. ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശീലനവും, സഹായ ഉപകരണ വിതരണവും, വിവിധ പരിശീലനങ്ങളും, ഗ്രാൻ്റുകളും,അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവും
മുടങ്ങുന്ന സാഹചര്യമാണുള്ളതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധി അനുസരിച്ച് സ്ഥിരപ്പെടുത്തൽ നടത്തുക, ശമ്പള വർദ്ധന, വിവിധ ആനുകൂല്യങ്ങൾ എന്നിവ അനുവദിക്കുക, പിഎം ശ്രീ പദ്ധതി വഴി കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും സമ്മേളന മുന്നയിച്ചു.ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡൻ്റ് ജിൽബി ജോസഫ്, ശാലിനി ചന്ദ്രൻ ,സബീന ജോസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
സംഘടനയുടെ പ്രഥമ സംസ്ഥാന പ്രസിഡൻ്റ് സൈമൺ ബ്രിട്ടോ അനുസ്മരണം സംസ്ഥാന സെക്രട്ടറി എൽദോ ജോൺ നിർവ്വഹിച്ചു.
കെഎസ്ടിഎ സംസ്ഥാന സമിതി അംഗം ഡാൽമിയ തങ്കപ്പൻ, ജില്ലാ എക്സിക്യൂട്ടിവ് അംഗം
ടി എ അബുബക്കർ, കെആർടിഎ സംസ്ഥാന സമിതി അംഗം പളനി സ്വാമി, ലിമി ഡാൻ, സ്മിത ജോർജ് എന്നിവർ സംസാരിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് ജെസിയമ്മ ആൻ്റണി സംഘടനാ റിപ്പോർട്ടും, ജില്ല സെക്രട്ടറി പി ജി ലേഖ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ ജിലി പി ജോയി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികൾ
ജിൽബി ജോസഫ് (പ്രസിഡൻ്റ്)ശാലിനി ചന്ദ്രൻ ,സ്മിത ജോർജ് (വൈസ് പ്രസിഡൻറ്) പി ജിലേഖ (സെക്രട്ടറി) സബീന ജോസ്, ഷീജ ദാമോദരൻ(ജോ. സെക്രട്ടറിമാർ)ജിലി പി ജോയി (ട്രഷറർ)
സമഗ്ര ശിക്ഷ കേരളയ്ക്ക് കീഴിൽ പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ പരിശീലനം നൽകിവരുന്ന അധ്യാപകരുടെ ഏക സംഘടനയായ കെ ആർ ടി എ യുടെ ആറാമത് സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരിയിൽ കണ്ണൂരിൽ നടക്കും. “കേന്ദ്ര അവഗണനക്കെതിരെ പോരാടാം, ഭിന്നശേഷി സൗഹൃദ നവ കേരളത്തിനായി അണിചേരാം” എന്നതാണ് സമ്മേളന മുദ്രാവാക്യം .