കോതമംഗലം: സമഗ്ര ശിക്ഷ കേരളം ,എറണാകുളം കോതമംഗലം ബ്ലോക്ക് റിസോഴ്‌സ് സെന്റർ, കോതമംഗലം ലയൺസ് ക്ലബ്ബ് ചേലാട് , മാലിപ്പാറ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2024ഡിസംബർ 21 , അന്തർദേശീയ ഭിന്നശേഷിദിനാഘോഷത്തിന്റെ ഭാഗമായി കോതമംഗലം ബ്ലോക്ക് പരിധിയിലെ വിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ എബിലിറ്റി ഫെസ്റ്റ്ഭൂതത്താൻകെട്ട് പാർക്കിൽ വെച്ച് കോതമംഗലം എംഎൽഎ ശ്രീ ആൻ്റണി ജോൺ ബിഗ് ക്യാൻവാസിൽ ഭിന്നശേഷി ദിന സന്ദേശം എഴുതി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു .പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജെസ്സി സാജു ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് രാവിലെ പതാക ഉയർത്തിപൊതു ചടങ്ങുകൾക്ക് തുടക്കം കുറിച്ചു . കുടുംബ സംഗമം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് PAM ബഷീർ ഉദ്ഘാടനം ചെയ്തു ലയൺ ഡോക്ടർ മനോജ് ജോസഫ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ മുഖ്യപ്രഭാഷണം നടത്തി കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി UN ദിന സന്ദേശ പോസ്റ്റർ പ്രകാശനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജീവ് കെ ബി ഭിന്നശേഷി ദിന സന്ദേശം നൽകി.കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി ,കൂട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാന്തി വെള്ളക്കയ ൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡയാന നോബി ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻസാലി ഐപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ജോസഫ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി കെ കുമാരി എസ് എം അലിയാർ ലത ഷാജി ,രേഖ രാജു, എൻറെ നാട് ചെയർമാൻ ഷിബു തെക്കുംപുറം മാലി പാറ സഹകരണ ബാങ്ക് പ്രസിഡൻറ് ജിജി സി പോൾ ,പിണ്ടിമന സഹകരണ ബാങ്ക് പ്രസിഡൻറ് ബിജോയ് പി ജോസഫ് ലയൺസ് ക്ലബ് പ്രസിഡന്റ് എം എം ഐസക് ,ബിപിസി സിമി പി മുഹമ്മദ് ട്രെയിനർ എൽ ദോ പോൾ ,ജി എൽ പി എസ് കോട്ടപ്പടി സൗത്ത് സ്കൂളിലെ അധ്യാപകൻ ശൈലേഷ് എം ആർ ,സ്പെഷ്യൽ എഡ്യൂക്കേറ്റർ സ്മിതാമനോഹർ മറ്റ് ലയൺസ് ക്ലബ് പ്രതിനിധികൾ എന്നിവർ സംസാരിച്ചു.കൊച്ചിൻ പല്ലവി കമ്മ്യൂണിക്കേഷൻസ് കുട്ടികൾക്കായി കലാവിരുന്നൊരുക്കി .എം എ എൻജിനീയറിങ് കോളേജിലെ എൻഎസ്എസ് ടീംആദ്യാന്ത്യം സന്നദ്ധ പ്രവർത്തനം നടത്തി . കോതമംഗലം ബിആർസിയുടെ പരിധിയിലെ 996 സ്കൂളുകളിൽ നിന്ന് എത്തിയ കുട്ടികൾ വിവിധ കലാകായിക മത്സരങ്ങൾ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു
