കോതമംഗലം; വാരപ്പെട്ടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 34 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ദീപ ഷാജു, എം.എസ്. ബെന്നി, പി.പി. കുട്ടന്‍, കെ.കെ. ഹുസൈന്‍, ദിവ്യ സലി, പ്രിയ സന്തോഷ്, ജിഷ ജോസഫ്, നിസാമോള്‍ ഇസ്മായില്‍, ധന്യ സന്തോഷ്, ഷാജി വര്‍ഗീസ്, എ.ആര്‍. അനി, നിസാര്‍ ഈറക്കല്‍, ജോസി പോള്‍, റഹിം അപ്പക്കല്‍, പി.ടി. മാത്യു, ഇ.എം. സേവ്യര്‍, റെജിന്‍ കുമാര്‍, എം.എസ്. മുംതാസ് എന്നിവര്‍ പ്രസംഗിച്ചു.