കോതമംഗലം: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ കീഴിൽ സന്നദ്ധ സേവനത്തിനായി പാരാ ലീഗൽ വോളന്റീയർമാരെ തെരഞ്ഞെടുക്കുന്നു. അപേക്ഷകർ കോതമംഗലം താലൂക്കിന്റെ പരിധിയിൽ പെടുന്നവരും പത്താംക്ലാസ് യോഗ്യതയുള്ളവരുമായിരിക്കണം. സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിച്ച് മുൻപരിചയം ഉള്ളവർക്കും ബിരുദദാരികൾക്കും പ്രത്യേക പരിഗണന ഉണ്ട്.
സർവീസിൽ നിന്നും വിരമിച്ച അദ്ധ്യാപകർ, ഗവ. ജീവനക്കാർ , വിവിധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾ (നിയമം, M.S.W ഉൾപ്പെടെ) സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർക്കും അപേക്ഷിക്കാം. അപേക്ഷകർ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ ആകരുത്. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും ഉൾപ്പെടെ അപേക്ഷ (വെള്ളപേപ്പറിൽ ) 31.12.2024 ന് 5 മണിക്കകം ചെയർമാൻ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കോതമംഗലം എന്ന വിലാസത്തിൽ നേരിട്ടോ, തപാലിലോ, എത്തിക്കേണ്ടാതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക പരീശീലനം നൽകുന്നതാണ് .