കോതമംഗലം :വാരപ്പെട്ടി യിൽ ഉടുമ്പിന് സമാനമായ ഭയപ്പെടുത്തുന്ന ജീവിയെ കണ്ടതായി നാട്ടുകാർ.വാരപ്പെട്ടി സംഗമം കവല റോഡിൽ കോക്കാട്ടുമല പ്രദേശത്ത് കഴിഞ്ഞ രണ്ടുദിവസമായി ഈ ജീവി ചെ കണ്ടുവരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. ഉടുമ്പിനോട് ഏറെ സാദൃശ്യമുള്ള ഏകദേശം നല്ല തൂക്കം വന്നേക്കാവുന്ന, ഏറെ ഭയപ്പെടുത്തുന്ന ഒരു ജീവിയാണ് ഇത് കഴിഞ്ഞ ദിവസം കോച്ചേരികുടി ബിജുവിന്റെ വീട്ടുമുറ്റത്തും ഇതിനെ കണ്ടിരുന്നു. വഴിയാത്രികരും പരിസരവാസികളും ആശങ്കയിലാണ്.
