കോമംഗലം: നെല്ലിമറ്റം സെന്റ് ജോസഫ് യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ഉദ്ഘാടനം നിർവഹിച്ചു. ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാനും, സ്കൂൾ മാനേജരുമായ ഫാ ജോർജ് കുരിശുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഷിബു പടപറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. ക്യാൻസർ രോഗ വിഭാഗം ഡോ.മുരളി കൃഷ്ണൻ ഹോസ്പിറ്റൽ പി ആർ ഒ വിഷ്ണു മുരളി. വാർഡ് മെമ്പർ ടീന ടിനു,ഡോ ഷെറിൻ, ഡോ ആദർശ്, ഡോ സ്വരൂപ്,പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ജോയി പോൾ, പി.ടി.എ പ്രസിഡന്റ് ആൻ്റണി പെരേര, എം.പി.റ്റി.എ പ്രസിഡൻ്റ് ഷീജ ജിയോ,മാമ്മൻ സ്കറിയ,ഷാജി മാത്യു, നസീമ കാസിം എന്നിവർ പ്രസംഗിച്ചു.
പ്രധാന അധ്യാപകൻ വിനു ജോർജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൗമ്യ ജോസ് നന്ദിയും പറഞ്ഞു.വിവിധ പ്രദേശങ്ങളിൽ നിന്നുമായി 125ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.
