കോതമംഗലം :ഞായപ്പിള്ളിയിൽ പ്രവർത്തിച്ചുവരുന്ന ലെജന്റ്സ് യൂത്ത് ക്ലബ്ബിന്റെ ഒന്നാം വാർഷികം ആഘോഷ പൂർവ്വം വിപുലമായ പരിപാടികളോടെ നടന്നു. ക്ലബ്ബിന്റെ വാർഷിക ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ജോസി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ബേസിൽ തേക്കും കുടിയിൽ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, വാർഡ് മെമ്പർ ആലീസ് സിബി, ആർ ഒ ഫോറസ്റ്റ് ഓഫീസർ ഔസേഫ് റ്റി സി, ക്ലബ് ട്രഷറർ നോബി ബെന്നി എന്നിവർ പങ്കെടുത്തു. വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. വാർഷികത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും, സെവൻ നോട്ട്സ് ഓർക്കസ്ട്ര കോട്ടയം അവതരിപ്പിച്ച ഗാനമേളയും സംഘടിപ്പിച്ചു.
