നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തും, ജില്ലാ എംപ്ലോയിമെന്റ് എക്സ്ചേഞ്ചും, ഇന്ദിരാ ഗാന്ധി കോളേജും സംയുക്തമായി “ജോലിയിലേക്ക് ഒരു ജാലകം” എന്ന പേരിൽ മെഗാ ജോബ് ഫെയർ 2024 നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി കോളേജിൽ വച്ച്നടന്നു..
പ്രസിഡന്റ് പി.എം. മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു.എം.എൽ.എ. ശ്രീ. ആന്റണി ജോൺ ജോബ് ഫെയർ 2024 ന്റെ ഉദ്ഘാടനം നിർവ്വഹിച്ചു…
ചടങ്ങിൽ സംസ്ഥാനസ്ക്കൂൾ കായിക മേളയിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡൽ നേടിയ അൻസ്വാഫ് കെ. അഷറഫ് – നെ FIT ചെയർമാൻ R അനിൽകുമാർ ആദരിച്ചു..
M P I ചെയർമാൻ ഇ.കെ. ശിവൻ, വൈസ് പ്രസിഡന്റ് ശോഭ വിനയൻ , ജില്ലാ പഞ്ചായത്തംഗം റഷീദ സലീം, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.എം. അലി, മൃദുല ജനാർദ്ദനൻ, എൻ.ബി. ജമാൽ , ബ്ലോക്ക് പഞ്ചായത്തംഗം എം.എ മുഹമ്മദ്, ജില്ലാ എംപ്ലോയിമെന്റ് ഓഫീസർ സിജു.എസ്, ഇന്ദിര ഗാന്ധി ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ കെ.എം. പരീത്, ഗ്രാമ പഞ്ചായത്തംഗംങ്ങൾ, സെക്രട്ടറി ഇ.എം. അസീസ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു…
കേരളത്തിനകത്തും, പുറത്തുമുള്ള പൊതുമേഖല സ്ഥാപനങ്ങൾ, വൻകിട സ്വകാര്യ കമ്പനികളടങ്ങുന്ന 52 തൊഴിൽ ദാതാക്കളും ,
1100 ൽ പരം ഉദ്യോഗാർത്ഥികളും പങ്കെടുത്തു…