കോതമംഗലം. വൈസ് മെൻസ് ഇൻറർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ കൾച്ചറൽ ഫെസ്റ്റ് ജുഗല്‍ബന്ദി-24 നടത്തി.പുതുപ്പാടി മരിയൻ അക്കാദമി കോളേജിൽ നടത്തിയ കൾച്ചറൽ ഫെസ്റ്റ് ഇന്ത്യ ഏരിയ പ്രസിഡന്റ് ഇലക്ട് അഡ്വ. ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. എറണാകുളം ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന 130 ഓളം ക്ലബ്ബുകളിലെ അംഗങ്ങൾ പ്രോഗ്രാമിൽപങ്കെടുത്തു. 5 വേദികളിലായി പാട്ട്, ഡാൻസ്,മോണോ ആക്ട്,മിമിക്രി, ഫാൻസി ഡ്രസ്സ്, മുതലായ മത്സരങ്ങൾ നടത്തപ്പെട്ടു. റീജിയൻ ഡയറക്ടർ ഡോ. സാജു എം കറുത്തേടം, മരിയൻ അക്കാദമി ഡയറക്ടർ പ്രൊ. ബേബി എം വർഗീസ്, മുൻ ഐ.സി.എം പ്രൊ . എം.കെ ബാബു,റീജിയൻ ഡയറക്ടർ ഇലക്ട് പി.ജെ കുര്യാച്ചൻ, ചെയർമാൻ കെ. ടി പോൾ, വൈസ് ചെയർമാൻ ജോർജ് എടപ്പാറ, ജനറൽ കൺവീനർ ലൈജു ഫിലിപ്പ്,റീജിയണൽ സെക്രട്ടറി ബെന്നി പോൾ, കെ. കെ അനോഷ്,എന്നിവർ പ്രസംഗിച്ചു. ഇന്ത്യ ഏരിയ പ്രസിഡന്റ് വി.എസ് രാധാകൃഷ്ണൻ,മിസ് ക്യൂൻ ഓഫ് ഇന്ത്യ ഹർഷ ശ്രീകാന്ത് എന്നിവർ മുഖ്യ അതിഥികളായായിരുന്നു. ഡിസ്ട്രിക്ട് -7- മികച്ചഡിസ്ട്രിക്ട്, മികച്ച ക്ലബ് കോലഞ്ചേരിയും, തിരഞ്ഞെടുത്തു.
ഇൻഫോസിറ്റി കാക്കനാട്, അടിമാലി,ഊന്നുകള്‍ ക്ലബ്ബുകൾ ,മികച്ച നിലവാരം പുലർത്തി. ലെഫ്റ്റനന്റ് റീജിയൻ ഡയറക്ടർ മാർ, ഡിസ്ട്രിക്ട് ഗവർണർമാർ നേതൃത്വം നൽകി.