കോതമംഗലം : സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾ ബുധനാഴ്ച കോതമംഗലം വില്ലേജിൽ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഡിജിറ്റൽ റീ സർവ്വേയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായിട്ടാണ് കോതമംഗലം വില്ലേജിനെ സർവ്വേ നടപടികൾക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.കോതമംഗലം വില്ലേജ് ഉള്‍പ്പെടുന്ന 3335 ഹെക്ടറോളം വിസ്തീര്‍ണ്ണവും, 37600 വരുന്ന കൈവശങ്ങളും ഡിജിറ്റല്‍ സര്‍വെ 6 മാസം കൊണ്ട് പൂര്‍ത്തികരിക്കുന്ന കര്‍മ പദ്ധതിയാണ് ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ആവിഷ്കരിച്ചിട്ടുള്ളത്.
ഡിജിറ്റല്‍ സര്‍വെ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കോതമംഗലം സിവില്‍ സ്റ്റേഷനില്‍ ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസ് ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വെ ആരംഭിക്കുന്ന സ്ഥലങ്ങളില്‍ സര്‍വെ ഉദ്യോഗസ്ഥര്‍ ഹാജരാവുമ്പോള്‍ ഭൂവുടമസ്ഥര്‍ സര്‍വെ ഉദ്യോഗസ്ഥര്‍ക്ക് അവരവരുടെ ഭൂമിയുടെ അതിര്‍ത്തി കാണിച്ച് നല്‍കുകയും, അവകാശ രേഖകള്‍, കരം അടച്ച രസീത് എന്നിവയുടെ പകര്‍പ്പ് നല്‍കുകയും ചെയ്ത് കുറ്റമറ്റ രീതിയില്‍ ഡിജിറ്റല്‍ സര്‍വെ ചെയ്യുന്നതിന് അവസരമൊരുക്കേണ്ടതാണ്. ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ ഭൂവുടസ്ഥർക്ക് http://enteboomi.kerala.gov.in എന്ന പോര്‍ട്ടല്‍ സന്ദർശിച്ച് ഭൂമിയുടെ രേഖകളുടെ കൃത്യത ഓണ്‍ലൈനില്‍ പരിശോധിക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.കോതമംഗലം മണ്ഡലത്തിൽ ഒന്നാംഘട്ടത്തിൽ സർവ്വേയ്ക്കായി തിരഞ്ഞെടുത്തിരുന്ന പല്ലാരിമംഗലം വില്ലേജിൽ ഡിജിറ്റൽ സർവ്വേ നടപടികൾ നിലവിൽ പൂർത്തീകരിച്ചു. 9(2) പ്രസിദ്ധീകരിക്കുകയും ആയത് ജില്ലാ കളക്ടർക്ക് കൈമാറുന്നതിനുള്ള അവസാനഘട്ട ജോലികൾ നടന്നു വരികയാണ്.നിലവിൽ സർവ്വേയുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ റീ സെർവ്വേ സൂപ്രണ്ട് മേഖല ഓഫീസിൽ (പിറവം) [ *04852242966* ] ബന്ധപ്പെടേണ്ടതാണെന്നും എം എൽ എ പറഞ്ഞു .