കോതമംഗലം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി യും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കി വരുന്ന സ്വപ്നഭവനം പദ്ധതിയുടെ ഭാഗമായി കോതമംഗലം ടൗൺ ലയൺസ് കവളങ്ങാട് കോളനിപ്പടിയിൽ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്
ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ നമ്പൂതിരിയും കോതമംഗലം ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് പൗലോസ്ക്കുട്ടി ജേക്കബും ചേർന്ന് തറക്കല്ലിട്ടു.
നെല്ലിമറ്റം കോളനിപ്പടിയിൽ കളരിക്കുടി ജോർജ് കുര്യാക്കോസിനാണ് പുതിയ വീട് നിർമിച്ചു നൽകുന്നത്.
കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് സെക്രട്ടറി ജോസ് മംഗലി,ലയൺസ് ഭാരവാഹികളായ കെ സി മാത്യൂസ്, പ്രൊഫ. കെ എം കുര്യാക്കോസ്, ടിങ്കു സോമൻ ജേക്കബ്, എം യു ജേക്കബ്, പ്രൊഫ. സോജൻ ലാൽ, പ്രൊഫ. ഷിബി വർഗീസ്, റോബിൻ സേവ്യർ, ഷാജി കെ മാത്യു, സജി മത്തായി എന്നിവർ പ്രസംഗിച്ചു.
