കോതമംഗലം : ബാലസംഘം കോതമംഗലം ഏരിയ തല മെമ്പർഷിപ്പ് വിതരണോദ്ഘാടനം കീരംപാറ പഞ്ചായത്തിൽ കൃഷ്ണപുരം യൂണിറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ബാലസംഘം ഏരിയ പ്രസിഡന്റ് ഷിബിന ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി നിരഞ്ജന മേച്ചേരിയിൽ സ്വാഗതം പറഞ്ഞു.
ഏരിയ കൺവീനർ പി കെ ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനർ ലതവർമ്മ,എം എസ് ശശി,അർജുൻ പി എസ്,വാർഡ് മെമ്പർ ജിജോ ആന്റണി എന്നിവർ പങ്കെടുത്തു. തുടർന്ന് രാജീവ് എ ടി നയിച്ച കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.