Connect with us

Hi, what are you looking for?

NEWS

വകുപ്പുകൾ തമ്മിൽ യോജിച്ച് പ്രവർത്തിക്കണം: എൽദോസ് കുന്നപ്പള്ളി എംഎൽഎ

പെരുമ്പാവൂർ :പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ നിരത്ത് , പാലം ,കെട്ടിടങ്ങൾ ഇവയുമായി ബന്ധപ്പെട്ട പദ്ധതികളിൽ ഇതര വകുപ്പുകളുമായി യോജിച്ച് പ്രവർത്തിക്കുന്നതിനായി എംഎൽഎ ഓഫീസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു .നാടിൻറെ വികസന പ്രക്രിയ അതിവേഗം നടക്കുന്നതിന് വിവിധ വകുപ്പുകൾ തമ്മിലുള്ള പഴിചാരൽ ആവശ്യമില്ലെന്നും ,വകുപ്പുകൾ തമ്മിൽ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളുടെ സത്ഫലം ജനങ്ങൾ നേരിൽ കാണുന്നതാണ് അഭികാമ്യം എന്നും വന്നുചേർന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് എംഎൽഎ വ്യക്തമാക്കി .
ഈ വർഷത്തെ ബഡ്ജറ്റ് റോഡ് വർക്കുകൾ ആയ പെരുമ്പാവൂർ കൂവപ്പടി റോഡിൽ വാച്ചാൽപാടം ഭാഗത്തെ എർത്ത് ഫില്ലിംഗ് നടക്കുന്നതായി പിഡബ്ല്യുഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉഷസ് അറിയിച്ചു .തോട്ടുവാ -നമ്പള്ളി റോഡിന് സാങ്കേതിക അനുമതി ലഭിച്ചതായും ടെൻഡർ നടപടികളിലേക്ക് കടന്നതായും എംഎൽഎ പറഞ്ഞു .
പെരുമ്പാവൂർ രായമംഗലം റോഡ് ശബരിമല ഫെസ്റ്റിവൽ വർക്കിൽ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചതായി അറിയിച്ചു.

ഓരോ എംഎൽഎമാർക്കും അനുവദിച്ചിട്ടുള്ള നവ കേരള സദസ്സ് ഫണ്ട് ഉപയോഗിച്ച് ഓണം കുളം – ഊട്ടിമറ്റം റോഡിൻറെ നവീകരണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയതായും നിലവിലുള്ള റോഡ് മെയിൻറനൻസ് റണ്ണിങ് കോൺടാക്ടിൽ ഉൾപ്പെടുത്തി കേടുപാടുകൾ തീർക്കുമെന്നും എംഎൽഎ അറിയിച്ചു
കുറുപ്പുംപടിയെ കുറിച്ചിലക്കോട് റോഡ് ഈ മാസം ബി എം ആൻ്റ് ബിസി ചെയ്യുമെന്നും , മൂവാറ്റുപുഴ ഒടയ്ക്കാലി വഴി പാണിയിലേക്കുള്ള റോഡ് ടാറിങ് വേലകളിലേക്ക് കടക്കുകയാണെന്നും അവലോകന യോഗത്തേതുടർന്ന് എംഎൽഎ പറഞ്ഞു .
കാലടി പാലത്തിൻറെ ഡിവിഎസ് സബ്മിറ്റ് ചെയ്തതായും , പോണേക്കാവ് പാലത്തിൻറെ റിവൈസ്ഡ് എസ്റ്റിമേറ്റും , പുല്ലു വഴി ഡബിൾ പാലത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്തു .
പുതിയ പാലങ്ങളായ അകനാട് നാലു പാലം നാലരക്കോടി രൂപയുടെ
എസ്റ്റിമേറ്റ് തയ്യാറാക്കി സബ്മിറ്റ് ചെയ്തതായി എംഎൽഎ അറിയിച്ചു
കുറിച്ചിലക്കോട് കവല വല്ലം കവല , ഒക്കൽ കവല എന്നിവിടങ്ങളിലെ പുറമ്പോക്കുകൾ ഒഴിപ്പിച്ച് കവലയുടെ വികസനം ,വാഹനങ്ങളുടെ പാർക്കിംഗ് ഇവ ക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അതിനായി അടിയന്തരമായി സർവ്വേ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കുമെന്നും ഭൂരേഖ തഹസിൽദാർ ഉണ്ണികൃഷ്ണൻ വ്യക്തമാക്കി . താലൂക്ക് സർവെയർമാരായ സർവേയർ മാരായ എൽദോസ് , മിനി എന്നിവർ നടപടികൾ വേഗത്തിൽ ആക്കാനുള്ള ശ്രമങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉറപ്പ് നൽകി .ചെറുകുന്നം എസ് വളവ് പുറമ്പോക്കുകൾ കണ്ടെത്താനുള്ള നടപടികൾ ഊർജ്ജമാക്കിയതായും അറിയിച്ചു .
സി എം ഡി ആർ എഫ് യിൽ നിന്ന് എംഎൽഎ ഓഫീസിലൂടെ അഞ്ചു കോടി രൂപ നിർധനരായ ആളുകൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞത് റവന്യൂ വകുപ്പിലെ വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ അതിവേഗത്തിലുള്ള ഫയൽ നീക്കത്തിന്റെ ഫലമാണെന്നും വകുപ്പിലെ എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും എംഎൽഎ യോഗത്തെ അറിയിച്ചു .
ആലുവ മൂന്നാർ റോഡും , കീഴില്ലം പാണിയേലിപ്പോര് റോഡ് , ഹിൽ ഹൈവേ ഇവയുടെ നിർമ്മാണ പുരോഗതി കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി .ആലുവ മൂന്നാർ റോഡ് നാലുവരി ആക്കുന്നതിന്റെ അടുത്ത നോട്ടിഫിക്കേഷനിലേക്ക് കടക്കുകയാണെന്നും എംഎൽഎ അറിയിച്ചു .
യോഗത്തിൽ ജലസേചന വകുപ്പിലെയും,വൈദ്യുത വകുപ്പിലെയും , എൻജിനീയർമാരും , പിഡബ്ല്യുഡി പെരുമ്പാവൂർ , കുറുപ്പുംപടി ഡിവിഷനുകളിലെ അസിസ്റ്റൻറ് എൻജിനീയർമാരും ,പോലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു .
ഓരോ പദ്ധതിയെക്കുറിച്ചും വളരെ വിശദമായി അവലോകനം ചെയ്തു . വേഗത്തിൽ പദ്ധതികൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള സമയബന്ധിതമായ നിർദ്ദേശങ്ങൾ അവലോകന യോഗത്തിൽ നൽകിയതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു .അടുത്ത മാസവും ഇത്തരത്തിൽ അവലോകന യോഗങ്ങൾ ഉണ്ടാകുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി എംഎൽഎ പറഞ്ഞു .

You May Also Like

CRIME

കോതമംഗലം : മാതിരപ്പള്ളി സ്വദേശിയായ ടിപ്പർ ഡ്രൈവർ അന്‍സില്‍ (38)വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഷാരോണ്‍ വധവുമായി ഏറെ സാമ്യങ്ങളുള്ള കേസാണിതെന്ന് പോലീസ്. അന്‍സിലിന്‍റെ പെൺസുഹൃത്ത് മാലിപ്പാറ...

NEWS

കോതമംഗലം : മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും എം എസ് സി സ്റ്റാറ്റിസ്റ്റിക്സിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ പൈമറ്റം സ്വദേശി പള്ളത്ത് വീട്ടിൽ ജിജോ അന്ദ്രയോസിന്റെയും സോമിയ ജിജോയുടെയും മകളായ  കുമാരി നിമ ജിജോയെ...

NEWS

കോതമംഗലം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ ചേലാട് സ്വദേശിനിയായ അദീനയെ പോലീസ് അറസ്റ്റ് ചെയ്തു. മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെയാണ് യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്....

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ കോമേഴ്സ്‌ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ‘വന്യം- രണ്ടാം പതിപ്പ്’ എന്ന പരിസ്ഥിതി സൗഹൃദ പ്രദർശന വിപണന മേള സംഘടിപ്പിച്ചു. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടി കോളേജ്...

NEWS

കോതമംഗലം:കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍.മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ഇന്നലെ വൈകിട്ടാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്. അന്‍സിലിന് പെണ്‍സുഹൃത്ത് വിഷം നല്‍കിയതായിട്ടാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവനരഹിതർക്കായി സംസ്ഥാന സർക്കാരിന്റെ “മനസ്സോടെ ഇത്തിരി മണ്ണ് ” എന്ന പദ്ധതിയുടെ ഭാഗമായി പ്രവാസി വ്യവസായിയും നെല്ലിക്കുഴി സ്വദേശിയുമായ സമീർ പൂക്കുഴി നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന് ചെറുവട്ടൂർ...

NEWS

കോതമംഗലം : നാൽപതാം വയസിൽ, പതിനേഴു കാരനായ മകൻ വൈഷ്ണവ് കെ ബിനു വിനൊപ്പം ബിരുദ വിദ്യാർത്ഥിനിയായതിന്റെ സന്തോഷത്തിലാണ് പോത്താനിക്കാട് മാവുടി, കൊച്ചുപുരക്കൽ കെ. എസ് ബിനുവിന്റെ ഭാര്യ പൂർണിമ രഘു.കോതമംഗലം മാർ...

NEWS

കോതമംഗലം: കുട്ടമ്പുഴ വനാന്തര ആദിവാസി ഉന്നതിയില്‍ വാരിയത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്. മാണിക്കുടിയില്‍ താമസിക്കുന്ന സുരേഷ് കുപ്പുസ്വാമിയുടെ വീടാണ് ആനകൂട്ടം തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനക്കൂട്ടം വീട്...

NEWS

കുട്ടമ്പുഴ: എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തികളിൽ കൂടി കടന്നുപോകുന്നതും NH85-ൽ നേര്യമംഗലത്തിന് സമീപം 6-ാം മൈലിൽ ആരംഭിച്ച് കമ്പിലൈൻ,പഴംമ്പള്ളിച്ചാൽ, മാമലക്കണ്ടം, എളം പ്ലാശ്ശേരി ട്രൈബൽ കോളനി, ആവറുകുട്ടി, കുറത്തികുടി ട്രൈബൽ കോളനി...

CHUTTUVATTOM

വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത്...

NEWS

കോതമംഗലം : എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ നിർവ്വഹിച്ചു നടപ്പിലാക്കുന്ന എച്ച് ഡി എഫ് സി ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ എച്ച് ഡി എഫ് സി ബാങ്ക് പരിവർത്തൻ സമഗ്ര...

NEWS

കോതമംഗലം : രാമല്ലൂരിൽ കഴിഞ്ഞ ദിവസം മോഷണം നടന്ന സ്കൂളും, വ്യാപാര സ്ഥാപനവും ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.തിങ്കളാഴ്ച രാത്രി 12.30 നോട് കൂടിയാണ് രാമലൂർ സേക്രട്ട് ഹാർട്ട് എൽ...

error: Content is protected !!