കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ലേബർ ബഡ്ജറ്റ് ഏകദിന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-2026 വർഷത്തേക്കുള്ള തൊഴിൽ ദിനത്തിന്റെയും, വാർഷീക കർമ്മ പദ്ധതിയുടെയും രൂപീകരണവുമായി ബന്ധപെട്ട് പഞ്ചായത്ത് പ്രസിഡന്റ് മാർ, സെക്രട്ടറി, ജീവനക്കാർ, സഭ ഫെസിലിറ്റേറ്റർമാർ, വി.ഇ.ഒ മാർ,എന്നിവർക്കായുള്ള ഏകദിന പരിശീലന പരിപാടിയാണ് ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം 31 കോടി രൂപ ബ്ലോക്ക് തലത്തിൽ ചെലവഴിച്ചിട്ടുണ്ട്. ഈ വർഷം 35 കോടിയുടെ പദ്ധതികൾ ഏറ്റെടുക്കുക യാണ് ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോമ്പി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർ മാൻമാരായ ജോമി തെക്കേക്കര, സാലി ഐപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനീസ് ഫ്രാൻസിസ്, നിസ മോൾ ഇസ്മായിൽ, റ്റി.കെ കുഞ്ഞുമോൻ,ജോയിന്റ് ബി.ഡി.ഒ സുരേഷ് ജെ. നായർ, എക്സ്റ്റൻഷൻ ഓഫീസർ മാരായ കെ.ആർ രാജേഷ് , ആൽബി ജോർജ്,അസിസ്റ്റൻറ എഞ്ചിനിയർ ഫൗസി നാസർ, പി.കെ മായമോൾ എന്നിവർ പ്രസംഗിച്ചു.
