കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാതലത്തിൽ നടത്തിയ സ്കൂൾ പാചക തൊഴിലാളി പാചക മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി എറണാകുളം റവന്യൂജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാരക്കുന്നം ഫാത്തിമ മാതാ എൽ.പി സ്കൂളിലെ പാചക തൊഴിലാളി എ.ജി. രാജി യെ സ്കൂൾ മാനേജ്മെൻറും സ്റ്റാഫും കുട്ടികളും ചേർന്ന് ആദരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ
സ്കൂൾ മാനേജർ ഫാ. ജോർജ് വള്ളോംകുന്നേൽ പൊന്നാടയണിയിച്ച് ആദരിച്ചു. ഹെഡ്മാസ്റ്റർ വിൻസെന്റ് ജോസഫ്, സ്റ്റാഫ് സെക്രട്ടറി പി. വിനീത എന്നിവർ പ്രസംഗിച്ചു.
