കോതമംഗലം : യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലയുടെ മർത്തമറിയം വനിതാ സമാജം പ്രവർത്തകരുടെ ഏകദിന ക്യാമ്പ് കുളങ്ങാട്ടുകുഴി
സെന്റ്. ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെട്ടു. ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫാ. എബിൻ ഏലിയാസ് ധ്യാനം നയിച്ചു. ക്യാമ്പിൽ മേഖലാ വൈദീക വൈസ് പ്രസിഡന്റ് ഫാ. ഷാജി തെക്കേക്കുടിയിൽ, കുളങ്ങാട്ടുകുഴി സെന്റ്. ജോർജ് പള്ളി വികാരി ഫാ. എബി കിഴക്കേപ്പുറത്ത്, പിണ്ടിമന പഞ്ചായത്ത് അംഗം സിബി എൽദോസ്, വനിതാ സമാജം മേഖലാ ഭാരവാഹികളായ ലൈല വർഗീസ്, മറിയക്കുട്ടി മാത്യുക്കുട്ടി, ജെസ്സി എ വർഗീസ്, പള്ളി ട്രസ്സ്റ്റിമാരായ സിജു മാറാച്ചേരി, ഷാജി കുളങ്ങാട്ടിൽ , വനിതാ സമാജം സെക്രട്ടറി ഏലിയാമ്മ ജോസ് എന്നിവർ സംസാരിച്ചു.
ഏകദിന ക്യാമ്പിൽ കോതമംഗലം മേഖലയിലെ വനമേഖലയോട് ചേർന്ന് താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും, കളക്ടർക്കും നിവേധനം കൊടുക്കുവാൻ ഏകകണ്ഠമായി തീരുമാനിച്ചു.
