Connect with us

Hi, what are you looking for?

NEWS

പുല്ലുവഴി ഡബിൾ പാലത്തിന്റെ നിർമാണം നവംബർ പകുതിയോടെ ആരംഭിക്കും. : എംഎൽഎ

പെരുമ്പാവൂർ : എം.സി. റോഡിൽ പുല്ലുവഴിയിലുള്ള ഡബിൾ പാലം ഒറ്റപ്പാലമാക്കുന്നതിന് വേണ്ട നടപടികൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട യോഗം രായമംഗലം പഞ്ചായത്ത് ഹാളിൽ വച്ച് ചേർന്നു.

പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ രായമംഗലം ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന M.C റോഡിൽ തായ്ക്കര ഭാഗത്തുള്ള തായ്ക്കരച്ചിറ പാലം രണ്ട് പ്രത്യേക പാലങ്ങളായാണ് പണിതിട്ടുള്ളത്. അതിൽ പഴയ പാലത്തിന്റെ സ്പാൻ 7.70മീറ്ററും, വീതി 7.60 മീറ്ററും ആണ്. പഴയ പാലം പുനർ നിർമ്മിക്കുന്നതിനായി 28.11.2023 തീയതിയിലെ GO (Rt) No. 1562/2023/PWD പ്രകാരം 200 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിരുന്നു. സാങ്കേതികാനുമതി ലഭ്യമാക്കി 182.64 ലക്ഷം രൂപയ്ക്ക് 01/10/2024 തീയതിയിൽ, SE(BK) 09/2024-25 എഗ്രീമെന്റ് നമ്പറായി. ഒന്നര വർഷത്തെ കാലാവധിയോടുകൂടി അലക്സാണ്ടർ സേവിയർ എന്ന കരാറുകാരനുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്. 08/10/2024 തീയതിയിൽ സൈറ്റ് കരാറുകാരനു പ്രവൃത്തിക്കായി കൈമാറിയിട്ടുമുണ്ട്.

13.2 മീറ്റർ നീളത്തിലും, 10.35 മീറ്റര് വീതിയിലുമുള്ള പാലമാണ് കെഎസ്ടിപി പണികഴിപ്പിച്ച പുതിയ പാലത്തോട് ചേർത്തു നിർമ്മിക്കാന് ഉദ്ദേശിക്കുന്നത് ഇരു വശത്തെയും 30മീറ്റർ നീളത്തില് അപ്രോച്ച് റോഡുകളും പുനർ നിർമ്മിക്കുന്നതിന് പ്രൊപോസല് ഉണ്ടെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.

കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിന്റെ (കെ.എസ്.ടി.പി.) ഭാഗമായി നടന്ന എം.സി. റോഡ് വികസനത്തെ തുടർന്ന് 20 കൊല്ലം മുമ്പാണ് പുല്ലുവഴിയിലെ വലിയതോടിനു കുറുകെ നിലവിലുണ്ടായിരുന്ന പഴയ പാലത്തോടു ചേർന്ന് പുതിയൊരു പാലംകൂടി നിർമിച്ച് റോഡിന്റെ വീതി വർധിപ്പിച്ചത്. എന്നാൽ, ഇരു പാലങ്ങളും തമ്മിൽ നാല് അടിയിലേറെ വിടവും രണ്ട് അടി ഉയര വ്യത്യാസവുമുണ്ട്. പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്ന ഘട്ടത്തിൽ എം സി റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുവാൻ സാധ്യതയുള്ളതിനാൽ മറ്റു റോഡുകൾ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്ന കാര്യം യോഗത്തിൽ ചർച്ച ചെയ്തു തീരുമാനമായതായി എംഎൽഎ അറിയിച്ചു.

പാലത്തിന്റെ ഇടതുവശത്തെ പുതിയ പാലത്തിലൂടെ പെരുമ്പാവൂരിൽ നിന്നും മൂവാറ്റുപുഴക്കുള്ള റോഡിന്റെ ഗതാഗതം സാധാരണ നിലയിൽ തുറന്നുകൊടുക്കുകയും, മൂവാറ്റുപുഴയിൽ നിന്ന് വരുന്ന വാഹനങ്ങൾ മണ്ണൂർ ജംഗ്ഷനിൽ നിന്നും പോഞ്ഞാശ്ശേരി റോഡിലേക്ക് തിരിഞ്ഞ് കർത്താവും പടിയിൽ എത്തി വലത്തോട്ട് വീണ്ടും പുല്ലുവഴിയിലേക്ക് യാത്ര തുടരാവുന്നതാണ്. ഗതാഗതം സുഗമമാക്കുന്നതിനായി റോഡിന്റെ പ്രധാന ഭാഗങ്ങളിൽ എല്ലാം ദിശ ബോർഡുകൾ സ്ഥാപിക്കുവാൻ ധാരണയായി. കാലത്തിന്റെ ഇരുവശങ്ങളിലുമുള്ള ഭൂമി അളന്നപ്പെടുത്തുവാൻ രായമെങ്കിലും വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. പ്രധാന ജംഗ്ഷനുകളിൽ ഗതാഗതം ക്രമീകരിക്കുന്നതിന് പോലീസ്, ട്രാഫിക് പോലീസ്, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ എന്നിവരുടെ സേവനം ലഭ്യമാക്കും. ശബരിമല സീസൺ കണക്കിലെടുത്ത് പാലം നിർമ്മാണം വൈകിപ്പിച്ചാൽ നിലവിൽ അനുകൂലമായ കാലാവസ്ഥ പ്രയോജനപ്പെടുത്താൻ സാധിക്കില്ല എന്ന വിവരം യോഗത്തിൽ വിലയിരുത്തി. ആയതിനാൽ പഴയ പാലം പൊളിച്ച് നിർമ്മാണം നവംബർ 15 ഓടുകൂടി ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.

യോഗത്തിൽ രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഷൈമീ വർഗീസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ, ബ്ലോക്ക് അംഗം ബീന ഗോപിനാഥ്, പഞ്ചായത്ത് അംഗങ്ങളായ ജോയ് പൂണേലി, ബിജു കുര്യാക്കോസ്, മാത്യൂസ് തരകൻ, കുര്യൻ പോൾ, മൂവാറ്റുപുഴ ആർടിഒ സുരേഷ് കുമാർ കെ കെ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷിബു വി എസ്, കുറുപ്പുംപടി എസ് ഐ എൽദോ പോൾ, കുന്നത്തുനാട് എസ് ഐ നിസാർ കെ വി, പെരുമ്പാവൂർ ട്രാഫിക് എസ് ഐ കെ പി അജയകുമാർ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിന എസ് ജെ, കുറുപ്പുംപടി റോഡ്സ് അസിസ്റ്റന്റ് എൻജിനീയർ അഞ്ജലി ഷാജി, കരാറുകാരൻ അലക്സാണ്ടർ സേവിയർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ,നെല്ലിക്കുഴി കുമ്മത്തുകുടി വീട്ടിൽ നാദിർഷാ (34)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ...

NEWS

കോതമംഗലം – ബ്രൌൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളികൾ കോതമംഗലത്ത് എക്സൈസ് പിടിയിൽ.ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോതമംഗലത്ത് വിവിധ...

NEWS

കോതമംഗലം:- വാരപ്പെട്ടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ അടുക്കള പച്ചക്കറി തോട്ടത്തില്‍ കുട്ടിക്കര്‍ഷകര്‍ വിളവെടുത്തു. വിത്തു നടീല്‍ മുതല്‍ വിളവെടുപ്പു വരെയുള്ള ഒരോ ഘട്ടങ്ങളിലും കുട്ടികളുടെ സജീവ സാന്നിധ്യത്തോടെയാണ് സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷി...

CRIME

കോതമംഗലം : പുതുപ്പാടി ലിഫ്റ്റ് ഇറിഗേഷൻ്റെ പമ്പ് ഹൗസിൽ നിന്നും ചെമ്പുകമ്പി മോഷണം നടത്തിയ രണ്ടു പ്രതികൾ പോലീസ് കസ്റ്റഡിയിലായി. കക്കടാശേരി വലിയ വീട്ടിൽ ഹാരിസ് ബഷീർ, ബംഗാൾ മുർഷിദാബാദ് സ്വദേശി മുഹമ്മദ്...

CRIME

കോതമംഗലം: ബാറിലെ ആക്രമണ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ മുളവൂര്‍ പൊന്നിരിക്കപറമ്പ് ഭാഗത്ത് പുത്തന്‍പുര അന്‍വര്‍ (34), കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി അജിത്ത്(31) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 14...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നെവിൻ പോൾ , വിജയ് മെർച്ചൻ്റ് ട്രോഫിക്കുള്ള (അണ്ടർ 16) കേരള ക്രിക്കറ്റ് ടീമിൽ ഇടം നേടി. എറണാകുളം, ഇടുക്കി ,തൃശ്ശൂർ...

NEWS

കോതമംഗലം: നേര്യമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ തിരയിളക്കം പോലെ പ്രതിഭാസം. കിണറിലെ തിരയിളക്കത്തില്‍ വീട്ടുകാരും സമീപവാസികളും ആശങ്കയില്‍. നേര്യമംഗലം നവോദയ വിദ്യാലയത്തിന് സമീപം മറ്റത്തില്‍ കുമാരന്റെ വീടിനോട് ചേര്‍ന്ന കിണറ്റിലാണ് വെള്ളം അടിയില്‍നിന്ന്...

NEWS

കോതമംഗലം: കേരള ഫ്ലോറിംഗ് ട്രെഡ് യുണിയൻ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് കാമ്പയിനും വിതരണവും കോതമംഗലത്ത് വച്ച് നടന്നു.കെ.എഫ്.ടി.യു കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് ബിജു വട്ടപറമ്പിലിൻ്റെ അധ്യക്ഷതയിൽ കോതമംഗലം...

NEWS

കോതമംഗലം : ഹൈറേഞ്ചിൻ്റെ കവാടമായ കോതമംഗലത്തിൻ്റെ മണ്ണും മനസ്സും തൊട്ടറിഞ്ഞ് പോരാട്ടത്തിന്റെ പുത്തൻ വഴികൾ തുറന്ന് സിപിഐ എം കോതമംഗലം ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം. പ്രത്യേകം സജ്ജമാക്കിയ രക്തസാക്ഷി നഗറിൽ മുതിർന്ന...

NEWS

കോതമംഗലം : മലയിൻകീഴ് ഫാദർ ജെ ബി എം യു പി സ്കൂളിൽ ജെബിഎം കിഡ്സ് ഡേ & മെറിറ്റ് ഡേ ആഘോഷിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ...

NEWS

കീരംപാറ: സെൻറ് സെബാസ്റ്റ്യൻസ് ഇടവകയിൽ വിവാഹത്തിന്റെ 25, 50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികളുടെ ജൂബിലി ആഘോഷിച്ചു. ചടങ്ങിന് മുന്നോടിയായി നടന്ന ദിവ്യബലിയിൽ ജൂബിലിയേറിയൻസ് കാഴ്ചയർപ്പണം നടത്തി. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ മുഖ്യ...

NEWS

കോതമംഗലം: താലൂക്കിലെ റേഷൻ വ്യാപാരികൾ റേഷൻ കടകൾ അടച്ചിട്ട് താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.റേഷൻ വ്യാപാരികളുടെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ കമ്മീഷൻ തുക അനുവദിക്കുക,സർക്കാർ പ്രഖ്യാപിച്ച ഓണക്കാല ഉത്സവ ബത്ത...

error: Content is protected !!