കോതമംഗലം: കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വടാട്ടുപാറ ഭാഗത്തു വച്ച് യുവാവിനെ ആയുധം ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതിയും കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി 19 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയും, കുറുപ്പംപടി സ്റ്റേഷനിൽ നിന്നും സമർപ്പിച്ച Kerala Anti-Social Activities Prevention Act( KAAPA) റിപ്പോർട്ട് പ്രകാരം എറണാകുളം ജില്ലാ കളക്ടർ അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവായിരുന്നതും തുടർന്ന് ഒളിവിൽ കഴിഞ്ഞു വന്നിരുന്നതുമായ ലാലു 28/24 S/O ലിജോ, മാന്നാംകുഴിയിൽ വീട്, വേങ്ങൂർ വില്ലേജ്, പാണേലി കര, കൊച്ചുപുരക്കൽ കടവ് ഭാഗം എന്ന പ്രതിയെ എറണാകുളം റൂറൽ പോലീസ് മേധാവി ശ്രീ. വൈഭവ് സക്സേനയുടെ നിർദ്ദേശാനുസരണംമുവാറ്റുപുഴ ഡി വൈ എസ് പി ബൈജു പി.എം,പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ എന്നിവരുടെ മേൽ നോട്ടത്തിൽ കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ SHO ഫൈസൽ പി.എ, കുറുപ്പംപടി SHO കേഴ്സൻ വി.എം എന്നിവരുടെ നേതൃത്വത്തിൽ കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ SHO ഫൈസൽ പി.എ SCPO ഷിയാസ് എം.കെ, കുറുപ്പംപടി സ്റ്റേഷനിലെ CPO മാരായ ഷെഫീഖ് റ്റി.എം, സഞ്ചു ജോസ് എന്നിവർ ചേർന്ന് ആന്ധ്രാപ്രദേശിലെ കാക്കിനട എന്ന സ്ഥലത്തുനിന്നും സാഹസികമായി പിടികൂടി.
