Connect with us

Hi, what are you looking for?

NEWS

ഇന്ദിരാഗാന്ധി കോളേജിന്റെ നെല്ലിക്കുഴി ക്യാമ്പസ്സിൽ പുതിയ ലോ കോളേജ് ആരംഭിച്ചിരിക്കുന്നു

കോതമംഗലം : ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റിന്റെ കീഴിൽ 2024-25 വർഷം മുതൽ ഇന്ദിരാഗാന്ധി ലോ കോളേജ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചതായി ട്രസ്റ്റ് ചെയർമാൻ കെ എം പരീത് അറിയിച്ചു. പുതുതായി ആരംഭിക്കുന്ന കോളേജിൽ 60 സീറ്റുകൾ വീതമുള്ള
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവർക്ക് LLB 3 Year Degree കോഴ്സ്, പ്ലസ് ടു കഴിഞ്ഞവർക്ക്‌
5 Year BBA LLB, (Hons) കോഴ്സ്
5 Year B.Com, LLB (Hons) കോഴ്സ്
എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്‌.
. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ സൈറ്റിൽ അപേക്ഷ നൽകി പ്രവേശനം നേടാവുന്നതാണ്. മാനേജ്‌മന്റ് സീറ്റിലേക്കുള്ള അപേക്ഷ കോളേജിൽ തന്നെ സമർപ്പിക്കാവുന്നതാണെന്നും ചെയർമാൻ അറിയിച്ചു.

ബാർ കൗൺസിൽ ഓഫ് ഇന്ത്യ, കേരള സർക്കാർ, എം. ജി യൂണിവേഴ്സിറ്റി എന്നിവയുടെ അംഗീകാരമുള്ള ഇന്ദിരാഗാന്ധി ലോ കോളേജിൽ നല്ല നിലവാരമുള്ള സംവിധാനങ്ങൾ ഏർപ്പാടാക്കിയിട്ടുള്ളതാണെന്നും മികച്ച അദ്ധ്യാപകരെയാണ് നിയമിച്ചിട്ടുള്ളതെന്നും ചെയർമാൻ കെ. എം പരീത് അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി കോതമംഗലം എം.എൽ.എ ആന്റണി ജോൺ പ്രഖ്യാപിച്ചു. ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലിസി...

NEWS

കോതമംഗലം: കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് എം. എ . എഞ്ചിനീയറിംഗ് കോളേജിൽ തിരിതെളിഞ്ഞു . ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നെ കുറിച്ച് അറിയാനും പഠിക്കാനും വൈദഗ്ധ്യ വികസനത്തിനും താല്പര്യമുള്ള കുട്ടികൾക്ക് ഈ...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ കേര ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി.നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഹാളിൽ...

NEWS

കോതമംഗലം : കീരംപാറ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ വയനാട്‌ പുനരധിവാസത്തിനായി 5 ലക്ഷം രൂപയുടെ ചെക്ക്‌ നൽകി. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തോട നുബന്ധിച്ച്‌ നടന്ന ചടങ്ങിൽ ബാങ്ക്‌ പ്രസിഡന്റ്‌ കെ....

error: Content is protected !!