കോതമംഗലം :അയിരൂർപാടം ആമിന അബ്ദുൾ ഖാദർ കൊലപാതകകേസിലെ പ്രതികളെ കണ്ടെത്തുന്നതിനും, നഷ്ടപ്പെട്ട മുതലുകൾ കണ്ടെത്തുന്നതിനും സംസ്ഥാന ക്രൈംബ്രാഞ്ച് ഊർജ്ജിതമായ അന്വേഷണം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. നിലവിലെ അന്വേഷണ പുരോഗതിയെ സംബന്ധിച്ചും,അന്വേഷണം വേഗത്തിൽ ആക്കുന്നതിനെ സംബന്ധിച്ചുമുള്ള ആന്റണി ജോൺ എം എൽ എയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറിയ (ക്രൈം നം. 257/CB/EKM /R/2021) അയിരൂര്‍ പാടം ആമിന അബ്ദുള്‍ഖാദര്‍ കൊലപാതക കേസിലെ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിച്ചിരുന്ന ഒരാള്‍ മരണപ്പെട്ടു.
സംശയിക്കുന്ന മറ്റ് രണ്ട് വ്യക്തികളുടെ പോളിഗ്രാഫ് പരിശോധനാ റിപ്പോര്‍ട്ടില്‍ നിന്നും കേസിലേക്ക് ഉപകാരപ്രദമായ വിവരങ്ങള്‍ ലഭിച്ചില്ല.
ഇവരുടെ Narco Analysis നടത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. ഈ കേസിലെ കൃത്യത്തെക്കുറിച്ച് അറിവുള്ളതായി സംശയിക്കുന്നയാളിന്റെ സഹോദരിയുടെ പോളിഗ്രാഫ് ടെസ്റ്റിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും ടിയാള്‍ അന്വേഷണവുമായി സഹകരിച്ചില്ല. അതിനാല്‍ പോളിഗ്രാഫ് നടത്താന്‍ സാധിച്ചില്ല. കേസിലെ പ്രതികളെ കണ്ടെത്തുന്നതിനും നഷ്ടപ്പെട്ട മുതലുകള്‍ കണ്ടെത്തുന്നതിനും സംസ്ഥാന ക്രൈം ബ്രാഞ്ച് ഈര്‍ജജിതമായ അന്വേഷണം നടത്തിവരുന്നതായി മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.