കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ നിർദ്ദിഷ്ട മണിക്കിണർ പാലത്തിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് സിപിഐഎം പല്ലാരിമംഗലം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. 9.25 കോടി രൂപ അനുവദിച്ചിട്ടുള്ളതാണ്. പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും ഈ മേഖലയിലെ ഗതാഗതം സുഖമാക്കുന്നതിനും ഉതകുന്നതാണ് നിർദിഷ്ട പാലം . സർക്കാർ ബഡ്ജറ്റിൽ പണം അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പാലം നിർമ്മാണം ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല. തടസ്സങ്ങൾ നീക്കി പണി ആരംഭിച്ച് ഉടൻ പൂർത്തീകരിക്കണമെന്ന് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
സി പി ഐ എം പല്ലാരിമംഗലം ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായിട്ടുള്ള പ്രതിനിധി സമ്മേളനം സ. എം എം ലോറൻസ് നഗറിൽ (കുറ്റംവേലി സുമി ഓഡിറ്റോറിയം ) നടന്നു. 88 പ്രതിനിധികൾ പങ്കെടുത്തു. മൂവാറ്റുപുഴ ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒ ഇ അബ്ബാസ്, ഷിജീബ് എ ൻ എസ്, ഷെറീഫ റഷീദ് എന്നിവർ പ്രസീഡയമായി സമ്മേളനം നിയന്ത്രിച്ചു.
ടി പി എ ലത്തീഫ് , പി എം മൊഹ് യദ്ദീൻ , വി എം അനിൽകുമാർ എന്നിവർ പ്രമേയ കമ്മിറ്റിയും കെ എം നൂർട്ടീൻ, എം എം ഷിഹാബ്, എം എ ഷെമീം എന്നിവർ മിനുട്ട്സ് കമ്മിറ്റിയുമായി പ്രവർത്തിച്ചു.
സമ്മേളനം 13 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എം എം ബക്കറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ബി മുഹമ്മദ്, കെ പി ജെയിംസ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.