Connect with us

Hi, what are you looking for?

NEWS

ഒക്കൽ മൃഗാശുപത്രി നാടിന് മന്ത്രി ജെ. ചിഞ്ചുറാണി സമർപ്പിച്ചു

പെരുമ്പാവൂർ : ഒക്കൽ ഗ്രാമപഞ്ചായത്ത് നിവാസികളുടെ വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം പുതിയ വെറ്റിനറി ഡിസ്പെൻസറി എൽദോസ് കുന്നപ്പള്ളി എംഎൽഎ യുടെ അധ്യക്ഷതയിൽ കേരള മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു നിർവഹിച്ചു.കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മൃഗസംരക്ഷണ വകുപ്പ് സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക്ക് പ്രവർത്തിക്കുവാൻ ആവശ്യമായ ആംബുലൻസ് നൽകുന്നത് പരിഗണിക്കുമെന്ന് വകുപ്പ് മന്ത്രി ഉറപ്പും നൽകി.മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്നും 47 ലക്ഷം രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ഡിസ്പെൻസറി പണി പൂർത്തീകരിച്ചത് .പക്ഷി മൃഗാദികൾക്ക് ആവശ്യമായ എല്ലാ ചികിത്സാസൗകര്യങ്ങളും
ഇവിടെനിന്ന് ലഭ്യമാകും. രണ്ടു നിലകളിൽ ആയിട്ടാണ് ഡിസ്പെൻസറിയുടെ പ്രവർത്തനം ആരംഭിച്ചത്.

ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ അജിത് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിഥുൻ ടി എൻ എന്നിവർ ചേർന്ന് മികച്ച കർഷകരെ ആദരിച്ചു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അംബിക മുരളീധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി സാജൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ജെ ബാബു, ബ്ലോക്ക്‌ മെമ്പർ എം കെ രാജേഷ്‌, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാജേഷ് മാധവൻ, അമൃത സജിൻ, സനൽ ഇ എസ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് തോട്ടപ്പള്ളി , സിന്ധു ശശി, സോളി ബെന്നി, അജിത ചന്ദ്രൻ, ഫൗസിയ സുലൈമാൻ, ബിനിത സജീവൻ, ലിസി ജോണി, കെ കെ കർണ്ണൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ . സജികുമാർ, ഒക്കൽ വെറ്റിനറി സർജൻ ഡോ. ശൈലേഷ് കുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ ആശംസകൾ സംസാരിച്ചു.

വെറ്റിനറി ഹോസ്പിറ്റലിന് സ്ഥലം സൗജന്യമായി തന്ന കെ ഒ ദേവസി കുട്ടിയേയും ,ഹോസ്പിറ്റലിലേക്കുള്ള വഴി വീതി കൂട്ടുവാനായി സൗജന്യമായി സ്ഥലം വിട്ടു തന്നവരെയും, ഈ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്ത ഡോക്ടർമാരെയും, മെമ്പർ പോളി കോച്ചിലാനെയും യോഗത്തിൽ ആദരിച്ചു. ഇതേ വേദിയിൽ വച്ച് പുഴയിലെ അപകട സാഹചര്യങ്ങളിൽ അകപ്പെടുന്നവരെ രക്ഷപ്പെടുത്തിയ ബിനു ടി ഡിയെയും, ഡെന്മാർക്കിൽ വച്ച് നടന്ന ലോക ഫയർ ഫൈറ്റേഴ്‌സ് ഗെയിംസിൽ ആം റസലിംഗ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ ജേതാവായ ജിസൻ സ്റ്റീഫനേയും ആദരിച്ചു.

സുരക്ഷിത മൃഗപരിപാലനം എന്ന വിഷയത്തിൽ രാവിലെ 9:30 യോടെ ഡോ.ജെസ്സി ജയ്സൺ നയിക്കുന്ന ബോധവൽക്കരണ ക്ലാസിനെ തുടർന്നാണ് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്. ഉദ്ഘാടന വേളയിൽ പങ്കെടുത്ത ക്ഷീരകർഷകർക്ക് സൗജന്യമായി ധാതുലവണങ്ങൾ അടങ്ങിയ കിറ്റും നൽകി.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ കേസില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന റമീസിനെ കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൂവാറ്റുപുഴ സബ് ജയിലില്‍ നിന്നും കോതമംഗലം കോടതിയില്‍ എത്തിച്ച പ്രതിയെ രണ്ടു...

CRIME

കല്ലൂര്‍ക്കാട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഏനാനല്ലൂര്‍ തോട്ടഞ്ചേരി പുല്‍പ്പാറക്കുടിയില്‍ അനന്തു ചന്ദ്രന്‍(31) നെയാണ് കല്ലൂര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് ആണ് കേസിനാപ്തമായ സംഭവം....

NEWS

കോതമംഗലം : കോതമംഗലം 23-ാം വാർഡിലെ ഹരിതകർമ്മ സേന പ്രവർത്തകരെ പുതുപ്പാടി വൈസ്‌ മെൻ ക്ലബ്ബ് ഓണക്കോടി നൽകി ആദരിച്ചു. യഥാർത്ഥ സാമൂഹ്യ പ്രവർത്തകർ ഹരിതകർമ്മ സേനയാണെന്നും അവർ ആദരിക്കപ്പെടേണ്ടവരാണെന്നും വൈസ് മെൻ...

NEWS

കോതമംഗലം: പൂയംകുട്ടിയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ചത്തൊടുങ്ങിയ ആനകളുടെ എണ്ണം പെരുകുന്നു. ഇന്നലെ വൈകിട്ട് ഒരു ആനയുടെ കൂടി ജഡം പുഴയിൽ കണ്ടെത്തി. രണ്ടാഴ്ചക്കുള്ളിൽ പൂയംകുട്ടി വനമേഖലയിൽ കണ്ടെത്തുന്ന ആറാമത്തെ ആനയുടെ ജഡമാണിത്. കണ്ടമ്പാറ ഭാഗത്താണ്...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

കോതമംഗലം : കോതമംഗലത്ത് ഭിന്നശേഷി കലോത്സവം സ്നേഹ സ്പർശം 2025 കലാ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ ഇൻ ചാർജ് സിന്ധു ഗണേശൻ...

NEWS

വാരപ്പെട്ടി: വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ അംഗനവാടി പരിസരമാണ് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പിടവൂർഫിനിക്സ് ക്ലബ്ബിലെ അംഗങ്ങളായ യുവാക്കൾ കാടും പാലുകളും വെട്ടിമാറ്റി ശുചീകരിച്ചത്. അടുത്തിടെ ചിലയിടത്ത് അംഗനവാടി പരിസരം കാടുകയറി കിടന്നതിനാൽ അംഗനവാടിയി...

NEWS

കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ കേസില്‍ റിമാന്‍ഡിലായിരുന്ന ആണ്‍സുഹൃത്ത് റമീസിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ സബ് ജയിലില്‍ നിന്നും കോതമംഗലം കോടതിയില്‍ എത്തിച്ച പ്രതിയെ രണ്ടു ദിവസത്തേക്കാണ് മൂവാറ്റുപുഴ പോലീസ്...

NEWS

കോതമംഗലം – പുന്നേക്കാട് – തട്ടേക്കാട് റോഡിനു സമീപം കളപ്പാറ ഭാഗത്ത് ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് തുരത്തി. കളപ്പറ-തെക്കുമ്മേൽ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, ജനപ്രതിനിധികളും, നാട്ടുകാരും ചേർന്ന്...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 2.5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ആധുനിക ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകൾ കൈമാറി. കുത്തുകുഴി സർവീസ്...

NEWS

കോതമംഗലം :പൂയംകുട്ടി മണികണ്ഠൻച്ചാൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഐഷാസ് ഗ്രൂപ്പിന്റെ ബസുകൾ കാരുണ്യ യാത്ര നടത്തി.കാരുണ്യ യാത്രയുടെ ഉദ്ഘാടനം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് ആന്റണി ജോൺ എം...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ ഹിന്ദി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ “ഹിന്ദി ഭാഷയുടെ കരിയർ സാധ്യതകൾ” എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. എറണാകുളം കാനറ ബാങ്ക് റീജിയണൽ ഓഫീസ്, സീനിയർ മാനേജർ പ്രശാന്ത്...

error: Content is protected !!