Connect with us

Hi, what are you looking for?

NEWS

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്: സപ്ത 24 ന് തുടക്കമായി

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ് ) , മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ് (ഓട്ടോണമസ്) എന്നീ ക്യാമ്പസുകളിൽ ശാസ്ത്ര സാങ്കേതിക മത്സര പ്രദർശനങ്ങൾക്ക് തുടക്കം . കൊച്ചിൻ ഷിപ്പ്‌യാഡ് ലിമിറ്റഡ്, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ, കേരള ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെൻ്റ്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്, സ്റ്റീൽ ആൻ്റ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ്, കേരള പോലീസ് എന്നിവയുടെ സ്റ്റാളുകൾ എൻജിനീയറിങ് കോളേജിലും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻ്റ് എൻവയോൺമെൻ്റ്, ഡിസ്ട്രിക്ട് അഗ്രികൾച്ചറൽ ഫാം, കൃഷി വിജ്ഞാന കേന്ദ്രം, ഹണി ബീ പ്രൊഡക്ട്സ്, മൺപാത്ര നിർമ്മാണ തൽസമയ പ്രദർശനം, ബോട്ടണി, കെമിസ്ട്രി, സുവോളജി, ഫിസിക്സ്,ഹിസ്റ്ററി എന്നീ വിഭാഗങ്ങളുടെ സ്റ്റാളുകൾ മാർ അത്തനേഷ്യസ് കോളേജിലും ഒരുക്കിയിട്ടുണ്ട് .

മാത്തമാറ്റിക്സ് ക്വിസ് , സയൻസ് ക്വിസ്, അനിമേഷൻ , ഐഡിയത്തോൺ, വെബ് ഡിസൈൻ, സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ എന്നീ മത്സരങ്ങളും സംഘടിപ്പിക്കുന്നു. ഏഴ് ഇനങ്ങളിലായി 1.5 ലക്ഷത്തിൽപരം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. ശാസ്ത്ര വിഭാഗങ്ങളിലെ ലാബുകളിൽ വിവിധ പരീക്ഷണ ഉപകരണങ്ങൾ പ്രദർശനത്തിനായി സജ്ജീകരിച്ചിട്ടുണ്ട് .

You May Also Like

NEWS

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി കോതമംഗലം എം.എൽ.എ ആന്റണി ജോൺ പ്രഖ്യാപിച്ചു. ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലിസി...

NEWS

കോതമംഗലം: കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് എം. എ . എഞ്ചിനീയറിംഗ് കോളേജിൽ തിരിതെളിഞ്ഞു . ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നെ കുറിച്ച് അറിയാനും പഠിക്കാനും വൈദഗ്ധ്യ വികസനത്തിനും താല്പര്യമുള്ള കുട്ടികൾക്ക് ഈ...

NEWS

കോതമംഗലം : ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റിന്റെ കീഴിൽ 2024-25 വർഷം മുതൽ ഇന്ദിരാഗാന്ധി ലോ കോളേജ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചതായി ട്രസ്റ്റ് ചെയർമാൻ കെ എം പരീത് അറിയിച്ചു. പുതുതായി ആരംഭിക്കുന്ന...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ കേര ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി.നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഹാളിൽ...

error: Content is protected !!