കോതമംഗലം: കിണറ്റില്‍ വീണ വയോധികയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ഒമ്പതോടെ വാരപ്പെട്ടിയിലാണ് വയോധിക കിണറ്റില്‍ വീണത്. ഇന്ദിരാ നഗറില്‍ കുപ്പാക്കട്ട് കുമാരി തങ്കപ്പന്‍ (65) കിണര്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് കോതമംഗലം അഗ്‌നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി പ്രഥമ ശുശ്രുഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ കെ.കെ. ബിനോയ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ സിദ്ദിഖ് ഇസ്മായില്‍, നന്ദു കൃഷ്ണന്‍, പി.എം. നിസാമുദീന്‍, പി.കെ. ശ്രീജിത്ത്, ബേസില്‍ ഷാജി, ടി.എ. ഷിബു, എസ്.എസ്. സനില്‍ കുമാര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
